കുവൈത്ത് സിറ്റി: കുവൈത്ത് നാവിക സേനയുടെ നേതൃത്വത്തിൽ കോസ്റ്റ് ഗാർഡ്, ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഹെലികോപ്റ്റർ ഏവിയേഷൻ, യുഎസ് നേവി ഫോഴ്സ് 152 എന്നിവയുടെ പങ്കാളിത്തത്തോടെ സംയുക്ത ടാസ്‌ക് ഫോഴ്‌സ് സീ ഷീൽഡ് എന്ന പേരിൽ കേന്ദ്രീകൃത ഓപ്പറേഷൻ നടത്തി. ഡിസംബർ 2, 3 തീയതികളിലായി വടക്കൻ അറേബ്യൻ ഗൾഫ് മേഖലയിലായിരുന്നു ഓപ്പറേഷൻ. ഈ ഓപ്പറേഷനിലൂടെ കപ്പലുകളും വിമാനങ്ങളും തീവ്രമായ സമുദ്ര സർവേ പട്രോളിംഗ് നടത്തി. മേഖലയിൽ സുരക്ഷയും സുസ്ഥിരതയും നിലനിർത്താനും സമുദ്ര വെല്ലുവിളികളെ നേരിടാനുമുള്ള ലക്ഷ്യത്തോടെയായിരുന്നു ഓപ്പറേഷൻ. യുദ്ധ സന്നദ്ധത വർദ്ധിപ്പിക്കുക, വൈദഗ്ധ്യം കൈമാറുക, സമുദ്ര സുരക്ഷയെ പിന്തുണയ്ക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഉപയോഗിക്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് പരിശീലിപ്പിക്കുക എന്നിവയും ഓപ്പറേഷന്റെ ലക്ഷ്യമായിരുന്നു.
കുവൈത്ത് നാവിക സേന സീ ഷീൽഡ് എന്ന പേരിൽ ഓപ്പറേഷൻ നടത്തി
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



