കുവൈത്ത്സിറ്റി: വൈദ്യുതി മന്ത്രാലയം ഷെഡ്യൂൾ ചെയ്ത പവര്‍ക്കട്ട് സമയത്ത് ലിഫ്റ്റുകൾ ഉപയോഗിക്കരുതെന്ന് കുവൈത്ത് ഫയർ ഫോഴ്സ് (കെഎഫ്എഫ്) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ലിഫ്റ്റ് നിലയ്ക്കുകയോ വൈദ്യുതി പോകുകയോ ചെയ്താൽ വ്യക്തികൾ ശാന്തരായിരിക്കണമെന്നും പരിഭ്രാന്തരാകരുതെന്നും കെഎഫ്എഫിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് പറഞ്ഞു. സഹായം ലഭിക്കാൻ അലാറം ബട്ടൺ അമർത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം അറിയിച്ചു. ലിഫ്റ്റിന്‍റെ വാതിലുകൾ തുറക്കാൻ ശ്രമിക്കരുതെന്നും ഇത് അവരുടെ സുരക്ഷയെ അപകടത്തിലാക്കുമെന്നും അൽ ഗരീബ് മുന്നറിയിപ്പ് നൽകി. പകരം, സഹായത്തിനായി കാത്തിരിക്കുമ്പോൾ സമ്മർദ്ദം കുറയ്ക്കാൻ തറയിലിരിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. സഹായം ആവശ്യമുണ്ടെങ്കിൽ എമർജൻസി നമ്പറായ 112 ൽ വിളിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പവര്‍ക്കട്ട് സമയത്ത് ലിഫ്റ്റുകൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



