കുവൈറ്റ്: പത്തനംതിട്ട എൻ.ആർ.ഐ അസോസിയേഷൻ കുവൈറ്റിന്റെ (PNA Kuwait) നേതൃത്വത്തിൽ മരം കോച്ചുന്ന തണുപ്പിനെ അവഗണിച്ചുകൊണ്ട് കുവൈറ്റിന്റെ വിവിധ പ്രദേശങ്ങളായ അബ്ദലി, വഫ്ര, ജഹ്റ, സല്‍മി, കബദ് എന്നീ മരുഭൂമികളിൽ രണ്ടുഘട്ടമായി ആടുകളെയും ഒട്ടകങ്ങളെയും മേയ്ക്കുകയും, വിവിധ കാർഷിക ജോലികൾ ഏർപ്പെടുന്നതുമായ നിസ്സഹായരായ തൊഴിലാളി സുഹൃത്തുക്കൾക്ക് ശൈത്യകാല വസ്ത്രങ്ങൾക്ക് പുറമേ നിത്യോപയോ സാധനങ്ങളായ സോപ്പ്, സോപ്പുപൊടി, പേസ്റ്റ്, ബ്രഷ്, വിവിധതരം ഭക്ഷണസാധനങ്ങൾ എന്നിവ അടങ്ങിയ കിറ്റുകൾ പി.എൻ.എ അംഗങ്ങൾ കുടുംബസമേതം പങ്കെടുത്തു കൊണ്ട് വിതരണം നടത്തി. ഇതിന്റെ ഫ്ലാഗ് ഓഫ് കുവൈറ്റിലെ സാമൂഹ്യ പ്രവർത്തകൻ അബ്‌ദുൾ അസിസ് അൽ ദുവൈജ് നിർവഹിച്ചു.ദീർഘ വർഷമായി കുവൈറ്റിൽ താമസിക്കുകയും എന്നാൽ ആദ്യമായി ഇത്തരം നന്മ പ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്തതിന്റെ സന്തോഷത്തിലാണ് പങ്കെടുത്ത കുടുംബാംഗങ്ങളും അവരുടെ കുട്ടികളും. അസോസിയേഷൻ രക്ഷാധികാരി മുരളീ എസ് പണിക്കർ, ചെയർമാൻ അൻവർ, പ്രസിഡണ്ട് അൻസാരി, ട്രഷറർ ഷാജി തോമസ്, സെക്രട്ടറി ബിനു, കൺവീനർമാരായ ഹുസൈൻ, ഹബീബ്, ജോബി, ഷാജി കല്ലൂപ്പാറ, ഷാജി തിരുവല്ല, ജിജി, റെനി മറിയം, ഷാജി കുമ്പഴ, അജീഷ്, ഷാൻ, ഹസീന, ലുബിന, ലൗലി തോമസ്, സൗമ്യ ഹബീബ് എന്നിവർ പങ്കെടുത്തു.
“അവർക്കൊപ്പം”പി.എൻ എ. ശൈത്യകാല ക്യാമ്പയിൻ സംഘടിപ്പിച്ചു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



