കുവൈറ്റ് കെഎംസിസി കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി കെഎംസിസി വനിതാ വിംഗിന്റെ നേതൃത്വത്തിൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ മൈലാഞ്ചി മത്സരം സംഘടിപ്പിച്ചു. പ്രവാസി സമൂഹത്തിലെ സ്ത്രീകളുടെ സാംസ്കാരിക പങ്കാളിത്തവും കലാപരമായ കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരത്തിൽ ഉമൈബ ഒന്നാം സ്ഥാനം കരസ്തമാക്കി
ഫാത്തിമ മുഹമ്മദ് രണ്ടാം സ്ഥാനവും നസ്ല മൂന്നാം സ്ഥാനവും നേടി ജേതാക്കളായി.
അറിയപ്പെടുന്ന ഹെന്ന ഡിസൈനർ മാരായ നുസ്റീ, ഷബ്‌ന എന്നിവർ വിധികർത്താക്കളായിരുന്നു . കുവൈത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി വനിതകൾ മത്സരത്തിൽ പങ്കെടുത്തു. മൈലാഞ്ചി കലയുടെ വൈവിധ്യവും സൃഷ്ടിപരമായ മികവും പ്രകടമായ മത്സരത്തിൽ പങ്കെടുത്തവരുടെ ആവേശകരമായ സാന്നിധ്യം പരിപാടിക്ക് പ്രത്യേക ഭംഗി നൽകി.
വനിതാ വിംഗ് പ്രസിഡന്റ് ഡോ. സഹീമ മുഹമ്മദ് ന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പ്രമുഖ കുവൈറ്റി സാമൂഹിക–സാംസ്കാരിക പ്രവർത്തക മറിയം അൽ ഖബന്ദി മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു. സ്ത്രീകളുടെ കലാപരമായ ഇടപെടലുകൾ സമൂഹത്തെ കൂടുതൽ സമ്പന്നമാക്കുന്നതാണെന്ന് അവർ അഭിപ്രായപ്പെട്ടു. പ്രവാസി വനിതകൾ സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികൾ സാമൂഹിക ഐക്യത്തിനും സാംസ്കാരിക കൈമാറ്റത്തിനും സഹായകരമാണെന്നും അവർ ചൂണ്ടിക്കാട്ടി.
കെഎംസിസിയുടെ വിവിധ ജില്ലാ മണ്ഡലം നേതാക്കളും സന്നിഹിതരായിരുന്നു. വനിതാ വിംഗ് ഭാരവാഹികളായ സന, ജാസിറ, മുഹ്സിന, റസീന ദിൽശാന, സുബിതശ്രീഫ്, റസിയകെകെ, തസ്‌നീം, സഫ്ന. ഫരീദ, സാജിദ ഖാലിദ്, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ആക്ടിങ് ജനറൽ സെക്രട്ടറി ഫസീല ഫൈസൽ സ്വാഗതവും ട്രഷറർ ഫാത്തിമ അബ്ദുൽ അസീസ് നന്ദിയും രേഖപ്പെടുത്തി.
പരിപാടിയിൽ പങ്കെടുത്ത മുഴുവൻ മത്സരാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പരിപാടി സൗഹൃദപരവും ആവേശഭരിതവുമായ അന്തരീക്ഷത്തിലാണ് സമാപിച്ചത്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്തമാക്കിയവർക്കുള്ള സമ്മാന വിതരണം ജനുവരി രണ്ടിന് നടക്കുന്ന ജില്ലാ സമ്മേളന വേദിയിൽ വെച്ച് നൽകും.



