കുവൈത്ത് സിറ്റി: കുവൈത്തിലെ മുബാറക് അൽ കബീർ ഏരിയയിൽ വീട്ടിൽ വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ തീപിടുത്തത്തിൽ മൂന്ന് പേർ മരിച്ചു. ഒരു സ്ത്രീയും രണ്ട് കുട്ടികളുമാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. അൽ-ഖുറൈൻ, അൽ-ബൈറഖ് ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാ വിഭാഗങ്ങൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തം ഉണ്ടായ ഉടൻ തന്നെ വീട്ടിലുണ്ടായിരുന്ന എല്ലാവരെയും ഒഴിപ്പിക്കാൻ ഫയർഫോഴ്സ് ശ്രമിച്ചെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല. അപകടസ്ഥലത്ത് നിന്ന് അഞ്ച് പേരെ അഗ്നിശമന സേനാംഗങ്ങൾ സുരക്ഷിതമായി പുറത്തെത്തിച്ചു. ഇവരെ പ്രാഥമിക ശുശ്രൂഷകൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിട്ടുണ്ട്.
കുവൈത്തിൽ വീടിന് തീപിടിച്ചു; ഒരു സ്ത്രീയും രണ്ട് കുട്ടികളും ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



