കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന പാതകളിലൊന്നായ അൽ-സൂർ സ്ട്രീറ്റ് ഈ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ പൂർണ്ണമായും അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഷെയ്ഖ് ജാബർ അൽ-അഹമ്മദ് കൾച്ചറൽ സെന്ററിന് സമീപമുള്ള ജംഗ്ഷൻ മുതൽ അറേബ്യൻ ഗൾഫ് സ്ട്രീറ്റിലെ ഷെറാട്ടൺ റൗണ്ട് എബൗട്ട് വരെയുള്ള ഭാഗമാണ് അടയ്ക്കുന്നത്. റോഡുകളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനുമായി നടത്തുന്ന അടിയന്തര അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.ഗതാഗത നിയന്ത്രണം നിലനിൽക്കുന്ന ദിവസങ്ങളിൽ വാഹനയാത്രികർ മുൻകൂട്ടി യാത്രകൾ പ്ലാൻ ചെയ്യണമെന്നും സാധ്യമായ ഇടങ്ങളിൽ പകരം വഴികൾ ഉപയോഗിക്കണമെന്നും ട്രാഫിക് ഡിപ്പാർട്ട്മെന്റ് നിർദ്ദേശിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ട്രാഫിക് സൈൻ ബോർഡുകൾ ശ്രദ്ധിക്കണമെന്നും അവിടെ ഡ്യൂട്ടിയിലുള്ള ട്രാഫിക് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.റോഡ് അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതോടെ കൂടുതൽ സുഗമമായ ഗതാഗതം ഉറപ്പാക്കാൻ സാധിക്കുമെന്നും താൽക്കാലികമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ ഖേദം പ്രകടിപ്പിക്കുന്നതായും ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. കൃത്യസമയത്ത് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
റോഡ് അറ്റകുറ്റപ്പണി: കുവൈത്തിലെ അൽ-സൂർ സ്ട്രീറ്റ് മൂന്ന് ദിവസത്തേക്ക് പൂർണ്ണമായും അടയ്ക്കും
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



