കുവൈത്ത് സിറ്റി: കുവൈത്തിലെ ഹോട്ടലുകളിൽ ക്രിസ്മസ് ട്രീ സ്ഥാപിക്കുന്നതിനോ അലങ്കാരങ്ങൾ നടത്തുന്നതിനോ യാതൊരുവിധ തടസ്സവുമില്ലെന്ന് കുവൈത്ത് ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. ഇത്തരത്തിൽ അലങ്കാരങ്ങൾ ചെയ്യുന്ന ഹോട്ടലുകൾക്കെതിരെ പിഴ ചുമത്തുകയോ നിയമനടപടികൾ സ്വീകരിക്കുകയോ ചെയ്യില്ലെന്ന് ബന്ധപ്പെട്ട അധികൃതർക്ക് വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്. സുപ്രീം ടൂറിസം കമ്മിറ്റിയുടെ യോഗത്തിൽ ഹോട്ടൽ ഉടമകളുടെ പ്രതിനിധികൾ ഉന്നയിച്ച ആശങ്കകൾക്ക് മറുപടിയായാണ് ഈ വിശദീകരണം. ക്രിസ്മസ് ട്രീകൾ സ്ഥാപിച്ചതിന്റെ പേരിൽ ചില ഹോട്ടലുകൾക്കെതിരെ ഉദ്യോഗസ്ഥർ നിയമലംഘനം രേഖപ്പെടുത്തുന്നതായി പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് ഇൻസ്പെക്ടർമാർക്കും മറ്റ് മേൽനോട്ട സമിതികൾക്കും അസോസിയേഷൻ കർശന നിർദ്ദേശം നൽകിയത്.ഹോട്ടലുകൾക്ക് അവരുടെ പരിസരങ്ങളിൽ ക്രിസ്മസ് അലങ്കാരങ്ങൾ ചെയ്യാമെന്നും ഇതിൽ ഉദ്യോഗസ്ഥർ ഇടപെടരുതെന്നും അസോസിയേഷൻ ഔദ്യോഗിക കത്തിൽ വ്യക്തമാക്കി. നിലവിലുള്ള മറ്റ് പൊതുനിയമങ്ങൾ പാലിച്ചുകൊണ്ട് തന്നെ സീസണൽ അലങ്കാരങ്ങൾ നടത്തുന്നത് അനുവദനീയമാണെന്ന് ഉറപ്പുവരുത്താനാണ് ഈ നീക്കം. ഇതോടെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി അലങ്കാരങ്ങൾ ഒരുക്കുന്നതിൽ ഹോട്ടൽ ഉടമകൾക്കിടയിലുണ്ടായിരുന്ന ആശയക്കുഴപ്പം നീങ്ങിയിട്ടുണ്ട്.
ഇനിമുതൽ ഹോട്ടലുകളിൽ ക്രിസ്മസ് ട്രീ സ്ഥാപിക്കാം; പിഴയോ നടപടിയോ ഉണ്ടാവില്ലെന്ന് അധികൃതർ
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



