കുവൈത്ത് സിറ്റി: കുവൈത്തിലെ ഗാർഹിക തൊഴിൽ മേഖലയിലെ സാമ്പത്തിക ഇടപാടുകൾ കൂടുതൽ സുതാര്യമാക്കുന്നതിനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി കർശന നടപടികളുമായി അധികൃതർ രംഗത്ത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് നിലവിൽ ഏഴര ലക്ഷത്തിലധികം (757,000) ഗാർഹിക തൊഴിലാളികളുണ്ട്. ഇവർക്കായി ശരാശരി 120 ദിനാർ മാസശമ്പളം കണക്കാക്കിയാൽ പ്രതിമാസം ഏകദേശം 90 ദശലക്ഷം ദിനാറും പ്രതിവർഷം 1.1 ബില്യൺ ദിനാറുമാണ് ശമ്പള ഇനത്തിൽ വിനിമയം ചെയ്യപ്പെടുന്നത്. ഇത്രയും വലിയൊരു തുക കൈമാറ്റം ചെയ്യപ്പെടുന്ന ഈ വിഭാഗത്തെ ഔദ്യോഗിക ബാങ്കിംഗ് സംവിധാനത്തിന് കീഴിലേക്ക് കൊണ്ടുവരുന്നത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കും സാമ്പത്തിക ഉൾപ്പെടുത്തൽ ലക്ഷ്യങ്ങൾക്കും അനിവാര്യമാണെന്നാണ് സർക്കാർ വിലയിരുത്തുന്നത്.കുറഞ്ഞ വരുമാനക്കാർക്കും കരകൗശല തൊഴിലാളികൾക്കും ഗാർഹിക ജീവനക്കാർക്കും ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ കുവൈത്ത് സെൻട്രൽ ബാങ്ക് ഒരു വർഷം മുൻപ് തന്നെ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പ്രായോഗിക തലത്തിൽ ഇതിന്റെ നടപ്പിലാക്കൽ ഇപ്പോഴും അതീവ മന്ദഗതിയിലാണ് തുടരുന്നത്. ശമ്പളവുമായി ബന്ധപ്പെട്ട തൊഴിൽ തർക്കങ്ങളും പരാതികളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ കാലതാമസം തൊഴിലാളികളുടെ സാമ്പത്തിക അവകാശങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്തത് പലപ്പോഴും ശമ്പളം ലഭിച്ചു എന്ന് തെളിയിക്കുന്നതിൽ തർക്കങ്ങൾക്ക് വഴിമാറുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് തൊഴിലാളികളുടെ സാമ്പത്തിക അവകാശങ്ങൾ കൃത്യമായി ഉറപ്പാക്കാൻ മന്ത്രിസഭയുടെ പ്രത്യേക നിർദ്ദേശപ്രകാരം പബ്ലിക് അതോറിറ്റി ഫോർ മാൻപവർ നിർണ്ണായക തീരുമാനമെടുത്തത്.
ഗാർഹിക തൊഴിലാളികളുടെ ശമ്പളം ബാങ്ക് വഴി ഉറപ്പാക്കാൻ കുവൈത്ത്; 1.1 ബില്യൺ ദീനാറിന്റെ സാമ്പത്തിക വിനിമയം സുരക്ഷിതമാക്കാൻ നീക്കം
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



