കുവൈത്ത് കെ എം സി സി ഹാളിൽ വെച്ച് സംഘടിപ്പിച്ച ഉംറ ക്ലാസ്സ് സംസ്ഥാന അദ്ധ്യക്ഷൻ സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു.അല്ലാഹുവിൻ്റെ വിളിക്കുത്തരം നൽകി ക്ഷമയോടും ഭക്തിയോടും നിർവ്വഹിക്കാനും പാപങ്ങൾ പൊറുപ്പിക്കാനുമുള്ള പുണ്യ അവസരങ്ങളാണ് ഉംറ യാത്രയെന്നും അത് ജീവിതത്തിൽ പകർത്താനുള്ള പരിശീലങ്ങളാണ് ഉംറയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സംസ്ഥാന മതകാര്യസമിതി ചെയർമാൻ ഇഖ്ബാൽ മാവിലാടം അധ്യക്ഷം വഹിച്ചു. സംസ്ഥാന സെക്രട്ടറി സലാം ചെട്ടിപ്പടി ആശംസ നേർന്നു. ഉസ്താദ് അബ്ദുൽ ഹക്കീം അൽ ഹസനി ഉംറ ക്ലാസ്സിന് നേതൃത്വം നൽകി.ഉംറ അമീർ സാദിഖ് ദാരിമി മാർഗ നിർദ്ദേശങ്ങൾ നൽകി. കൺവീനർകുഞ്ഞബ്ദുല്ല തയ്യിൽ ഖിറാഅത്ത് അവതരിപ്പിച്ചു. മതകാര്യ വിംഗ് ജനറൽ കൺവീനർ സാബിത്ത് ചെമ്പിലോട് സ്വാഗതവും കൺവീനർ യഹിയ വാവാട് നന്ദിയും പറഞ്ഞു.
കുവൈത്ത് കെ എം സി സംസ്ഥാന മതകാര്യസമിതി ഡിസംബർ 24 ന് പുറപ്പെടുന്ന ദശദിന ഉംറസംഘത്തിന് പഠന ക്ലാസ്സ് സംഘടിപ്പിച്ചു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



