കുവൈറ്റ് സിറ്റി: എന്‍.സി.പി സംസ്ഥാന പ്രസിഡണ്ടും, മുൻ സംസ്ഥാന ഗതാഗത വകുപ്പു മന്ത്രിയുമായിരുന്ന തോമസ് ചാണ്ടി എം.എല്‍.എയുടെ ആറാം ചരമ വാർഷികം ഓവർസീസ് എൻ സി പി ദേശീയ കമ്മറ്റി ആചരിച്ചു. ഒ എൻ സി പി കുവൈറ്റ് കമ്മിറ്റി പ്രസിഡണ്ട് ജീവ്സ് എരിഞ്ചേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഒ എൻ സി പി ഗ്ലോബൽ ട്രഷറർ ബിജു സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. എൻ സി പി (എസ് പി) പ്രവാസി സെൽ ദേശീയ അധ്യക്ഷനും, വർക്കിംഗ് കമ്മിറ്റി അംഗവുമായ ബാബു ഫ്രാൻസീസ് അനുസ്മരണ പ്രഭാഷണം നടത്തി. വൈസ് പ്രസിഡ ൻ്റുമാരായ സണ്ണി മിറാൻഡ (കർണാടക ), പ്രിൻസ് കൊല്ലപ്പിള്ളിൽ. ട്രഷറർ രവീന്ദ്രൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ സണ്ണി കെ അല്ലീസ്, അബ്ദുൾ അസീസ് , ജിനു വാകത്താനം എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ജോയിൻ്റ് സെക്രട്ടറി അശോകൻ തിരുവനന്തപുരം ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.
ഓവർസീസ് എൻ സി പി കുവൈറ്റ് -തോമസ് ചാണ്ടി അനുസ്മരണം
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



