കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലിയിൽ പാകിസ്ഥാൻ സ്വദേശിയെ ആക്രമിച്ച സംഭവത്തിൽ ഈജിപ്ഷ്യൻ പ്രവാസിക്കെതിരെ പോലീസ് കേസെടുത്തു. ഹവല്ലി പോലീസ് സ്റ്റേഷനിൽ 239/2025 നമ്പറിലായാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതി ലഭിച്ച ഉടൻ തന്നെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും ചെയ്തു. പോലീസിന് മുന്നിൽ ഹാജരായ ഈജിപ്ഷ്യൻ സ്വദേശി താൻ പാകിസ്ഥാൻ സ്വദേശിയെ മർദ്ദിച്ചതായി സമ്മതിച്ചു. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു. താൻ പരാതിക്കാരന്റെ മുഖത്ത് ഇടിച്ചുവെന്നും, എന്നാൽ ഇതിന് പകരമായി പരാതിക്കാരൻ മേശപ്പുറത്തിരുന്ന ‘ആഷ് ട്രേ’ എടുത്ത് തന്റെ തലയ്ക്ക് അടിച്ചുവെന്നും ഇയാൾ ആരോപിച്ചു. ഇതിൽ തനിക്ക് പരിക്കേറ്റതായും ഇയാൾ അവകാശപ്പെട്ടു. എന്നാൽ ഈജിപ്ത് സ്വദേശിയുടെ ആരോപണങ്ങൾ പാകിസ്ഥാൻ സ്വദേശി നിഷേധിച്ചു. പ്രതിയും മറ്റൊരു വ്യക്തിയും തമ്മിലുണ്ടായ വഴക്ക് തടയാനും അവരെ പിടിച്ചുമാറ്റാനും ശ്രമിക്കുന്നതിനിടെയാണ് തന്നെ ആക്രമിച്ചതെന്നാണ് പരാതിക്കാരന്റെ വാദം. ആഷ് ട്രേ കൊണ്ട് താൻ അക്രമിച്ചെന്ന വാദം തെറ്റാണെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു.
ഹവല്ലിയിൽ പ്രവാസികൾ തമ്മിൽ തല്ല്; ആക്രമണക്കേസിൽ അന്വേഷണം
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



