കുവൈത്ത് സിറ്റി: അൽ-അഹമ്മദി ഗവർണറേറ്റിലെ അൽ-വഫ്ര ഫാം മേഖലയിൽ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ ആഭ്യന്തര മന്ത്രാലയം പിടികൂടി. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവരെ തടയുന്നതിനായുള്ള സുരക്ഷാ പരിശോധനയ്ക്കിടയിലാണ് ഉദ്യോഗസ്ഥന് നേരെ ആക്രമണമുണ്ടായത്. നിയമലംഘകരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണ് മന്ത്രാലയം സ്വീകരിക്കുന്നതെന്ന് ഈ അറസ്റ്റിലൂടെ അധികൃതർ വ്യക്തമാക്കി.ഡിസംബർ 18 വ്യാഴാഴ്ച വൈകുന്നേരമാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. അൽ-വഫ്ര മേഖലയിൽ നമ്പർ പ്ലേറ്റില്ലാത്ത നിസാൻ സെഡ് കാറിൽ അമിതവേഗതയിൽ അശ്രദ്ധമായി വാഹനമോടിച്ചയാളെ പോലീസ് ഉദ്യോഗസ്ഥൻ തടഞ്ഞുനിർത്തി. ഈ സമയം വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ ഡ്രൈവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും സമീപത്തുണ്ടായിരുന്ന മറ്റൊരു ലാൻഡ് ക്രൂയിസർ വാഹനത്തിൽ കയറാൻ ശ്രമിക്കുകയുമായിരുന്നു. നമ്പർ പ്ലേറ്റില്ലാത്ത ഈ ലാൻഡ് ക്രൂയിസർ ഓടിച്ചിരുന്ന വ്യക്തി, ഒന്നാം പ്രതിയെ രക്ഷപ്പെടാൻ സഹായിക്കുന്നതിനിടയിൽ മനഃപൂർവ്വം സുരക്ഷാ ഉദ്യോഗസ്ഥനെ വാഹനം ഇടിച്ച് വീഴ്ത്തുകയായിരുന്നു. ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥന്റെ കൈകൾക്കും ഇടതുകാലിനും സാരമായ പരിക്കേറ്റു. സംഭവസ്ഥലത്തുനിന്നും അതിവേഗത്തിൽ കടന്നുകളഞ്ഞ പ്രതികളെ പ്രത്യേക അന്വേഷണ സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതികൾ ഉപയോഗിച്ച രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്ത്
പോലീസുകാരനെ വാഹനം ഇടിച്ച് വീഴ്ത്തി രക്ഷപ്പെടാൻ ശ്രമം; രണ്ട് യുവാക്കൾ പിടിയിൽ; വാഹനങ്ങൾ പിടിച്ചെടുത്ത് തവിടുപൊടിയാക്കി
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



