കുവൈത്ത് സിറ്റി: സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണങ്ങൾ ഗുരുതരമായ കുറ്റകൃത്യമായി പരിഗണിക്കുമെന്നും ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. അൽ-അഹമ്മദി ഗവർണറേറ്റിലെ അൽ-വഫ്ര ഫാം മേഖലയിൽ ഔദ്യോഗിക കൃത്യനിർവഹണത്തിലേർപ്പെട്ടിരുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിച്ച സംഭവത്തിൽ പ്രതികളെ പിടികൂടിയ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പിടിയിലായവർക്കെതിരെയും ഇവർ ഉപയോഗിച്ചിരുന്ന വാഹനങ്ങൾക്കെതിരെയും കർശന നിയമനടപടികൾ ആരംഭിച്ചു കഴിഞ്ഞു.അപകടകരമായ രീതിയിലുള്ള വാഹനമോടിക്കലും ട്രാഫിക് നിയമലംഘനങ്ങളും തടയുന്നതിനായി ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന പ്രത്യേക സുരക്ഷാ പരിശോധനയ്ക്കിടയിലാണ് ഈ സംഭവം നടന്നത്. അമിതവേഗതയും അശ്രദ്ധവുമായ ഡ്രൈവിംഗിന് നേരത്തെ പിടിച്ചെടുത്ത രണ്ട് വാഹനങ്ങളുമായി ബന്ധപ്പെട്ട നടപടികൾക്കിടെയാണ് ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിച്ചത്. സംഭവത്തിൽ ഉൾപ്പെട്ട വാഹനങ്ങൾ പോലീസ് കണ്ടുകെട്ടി. പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏത് നീക്കത്തെയും ശക്തമായി അടിച്ചമർത്തുമെന്നും കുറ്റവാളികളോട് യാതൊരുവിധത്തിലുള്ള ദാക്ഷിണ്യവും കാണിക്കില്ലെന്നും മന്ത്രാലയം ഞായറാഴ്ച വൈകുന്നേരം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പോലീസുകാരനെ വാഹനം ഇടിപ്പിച്ചു; പ്രതികൾ പിടിയിൽ; കർശന നടപടിയുമായി ആഭ്യന്തര മന്ത്രാലയം
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



