കുവൈത്ത് സിറ്റി: വരാനിരിക്കുന്ന വിശുദ്ധ റമദാൻ മാസത്തിൽ സർക്കാർ ജീവനക്കാരുടെ ജോലി സമയത്തിൽ സുപ്രധാനമായ ഇളവുകൾ പ്രഖ്യാപിച്ച് സിവിൽ സർവീസ് കമ്മീഷൻ . ജീവനക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ ജോലി സമയം തിരഞ്ഞെടുക്കാവുന്ന ‘ഫ്ലെക്സിബിൾ വർക്കിംഗ്’ സംവിധാനമാണ് റമദാനിൽ നടപ്പിലാക്കുക. ഒരു ദിവസത്തെ ആകെ ജോലി സമയം നാലര മണിക്കൂർ മാത്രമായിരിക്കും. രാവിലെ 8:30-നും 10:30-നും ഇടയിൽ ജീവനക്കാർക്ക് എപ്പോൾ വേണമെങ്കിലും ജോലിയിൽ പ്രവേശിക്കാം. ജോലിയിൽ പ്രവേശിച്ച സമയം മുതൽ നാലര മണിക്കൂർ പൂർത്തിയാക്കിയ ശേഷം അവർക്ക് മടങ്ങാവുന്നതാണ്.ചില സർക്കാർ സ്ഥാപനങ്ങൾ ഫ്ലെക്സിബിൾ സമയത്തിന് പകരം അഞ്ച് നിശ്ചിത സമയക്രമങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കാൻ സാധ്യതയുണ്ട്. രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ, രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:30 വരെ, രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 2:00 വരെ, രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 2:30 വരെ, രാവിലെ 10:30 മുതൽ വൈകിട്ട് 3:00 വരെ എന്നിങ്ങനെയാകും ക്രമീകരണങ്ങൾ. എല്ലാ ജീവനക്കാർക്കും ജോലിയിൽ പ്രവേശിക്കാനും മടങ്ങാനും 15 മിനിറ്റ് ഗ്രേസ് പിരീഡ് അനുവദിക്കും. രാവിലെ 10:30 വരെ ജോലിയിൽ പ്രവേശിക്കാൻ അനുവാദമുള്ളവർക്ക് 10:45 വരെ സാങ്കേതികമായി സമയം ലഭിക്കും. വനിതാ ജീവനക്കാർക്ക് വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ 15 മിനിറ്റ് അധിക ഇളവ് ലഭിക്കും.
റമദാൻ പ്രവൃത്തി സമയം: കുവൈത്തിൽ ജീവനക്കാർക്ക് ഇളവുകൾ പ്രഖ്യാപിച്ച് സിവിൽ സർവീസ് കമ്മീഷൻ
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



