Tuesday, December 23, 2025
HomeGULFഹെൽത്ത് ഇൻഷുറൻസ് ഫീസ് വർദ്ധന, അവസാന നിമിഷം വൻ തിരക്ക്; രണ്ട് ദിവസത്തിനിടെ 70,000 ഇടപാടുകൾ

ഹെൽത്ത് ഇൻഷുറൻസ് ഫീസ് വർദ്ധന, അവസാന നിമിഷം വൻ തിരക്ക്; രണ്ട് ദിവസത്തിനിടെ 70,000 ഇടപാടുകൾ

Google search engine

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികളുടെ താമസ നിയമങ്ങളിലും വിസ ഫീസുകളിലും മാറ്റം വരുത്തിയതിന് പിന്നാലെ, ഹെൽത്ത് ഇൻഷുറൻസ് ഫീസ് വർദ്ധന പ്രാബല്യത്തിൽ വരുന്നതിന് മുൻപ് നടപടികൾ പൂർത്തിയാക്കാൻ പ്രവാസികളുടെ വൻ തിരക്ക്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ മാത്രം ഏകദേശം 70,000 ഹെൽത്ത് ഇൻഷുറൻസ് ഇടപാടുകളാണ് പൂർത്തിയായത്. വർദ്ധിച്ച തുക ഒഴിവാക്കുന്നതിനായി ആയിരക്കണക്കിന് ആളുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈനായും നേരിട്ടും അപേക്ഷകൾ സമർപ്പിച്ചത്.ആറ് ഗവർണറേറ്റുകളിലെയും റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്‌മെന്റുകളിൽ തിങ്കളാഴ്ച വലിയ തിരക്കാണ് അനുഭവപ്പെട്ടത്. റെസിഡൻസി പുതുക്കൽ, ഫാമിലി വിസ അപേക്ഷകൾ, ബാച്ചിലർ അല്ലാത്തവർ സമർപ്പിക്കേണ്ട നോൺ-മാര്യേജ് സർട്ടിഫിക്കറ്റുകൾ എന്നിവയ്ക്കാണ് പ്രധാനമായും ആളുകൾ എത്തിയത്. താമസരേഖയുടെ കാലാവധി കഴിയാറായവർക്കും, നേരത്തെ ഓൺലൈനായി അപേക്ഷ നൽകി നേരിട്ട് ഹാജരാകാൻ നിർദ്ദേശം ലഭിച്ചവർക്കുമാണ് ഓഫീസുകളിൽ മുൻഗണന നൽകിയത്. സിസ്റ്റം അപ്‌ഡേഷന്റെ ഭാഗമായി തിങ്കളാഴ്ച രാത്രി 10 മണി മുതൽ ചൊവ്വാഴ്ച പുലർച്ചെ 2 മണി വരെ ഓൺലൈൻ റെസിഡൻസി സേവനങ്ങൾ ആഭ്യന്തര മന്ത്രാലയം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. സാങ്കേതിക തകരാറുകൾ പരിഹരിക്കാനും സിസ്റ്റം കാര്യക്ഷമമാക്കാനുമാണ് ഈ മാറ്റം വരുത്തിയത്. ഹെൽത്ത് ഇൻഷുറൻസ് ഫീസിൽ വന്ന ഈ വർദ്ധന സാധാരണക്കാരായ പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!