19-12-2025 വൈകിട്ട് 5.30 ന സാൽമിയ നിലവറ റസ്റ്റോറൻ്റിനു സമീപമുള്ള ഹാളിൽ വെച്ച് കോഴിക്കോട് ജില്ലാ അസോസിയേഷൻ 2026 ലേക്കുള്ള കേന്ദ്രകമ്മറ്റി ഭാരവാഹികളുടെയും, ഏരിയാ ഭാരവാഹികളുടെയും, മഹിളാ വേദി ഭാരവാഹികളുടെയും തിരഞ്ഞെടുപ്പും ജനറൽ ബോഡിയും നടന്നു. സാൽമിയ ഏരിയ പ്രസിഡണ്ട് ജിനീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ സിക്രട്ടറി ശൈലേഷ് സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മറ്റി പ്രസിഡണ്ട് രാകേഷ് പറമ്പത്ത് യോഗം ഉത്ഘാടനം ചെയ്തു കൊണ്ട് സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിക്കുകയുണ്ടായ്.തുടർന്ന് ഏരിയ സിക്രട്ടറി ഏരിയ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. ജനറൽ സിക്രട്ടറി ഷാജി കെവി, ഷരീഫ് താമരശ്ശേരി, ജോയൻ്റ് ട്രഷറർ സലം മഹിളാ വേദി സിക്രട്ടറി രേഖ എന്നിവർ യോഗത്തെ അഭിമുഖികരിച്ചു സംസാരിച്ചു. ശേഷം വരണാധികാര ഷാഫി കൊല്ലത്തിൻ്റെ നേത്രത്വത്തിൽ തിരഞ്ഞടുപ്പ് നടപടികൾ ആരംഭിച്ചു. ജിനീഷ് ഏരിയ പ്രസിഡണ്ടായും, ശൈലേഷ് സിക്രട്ടറിയായും, ഗഫൂർ ട്രഷറർ ആയും പുതിയ ഏരിയാ ഭാരവാഹികളെ തിരഞ്ഞെടുത്തു. കേന്ദ്രകമ്മറ്റിയിലേക്ക് ഏരിയാ പ്രതിനിധ്യം അനുസരിച്ച് ലഭ്യമായ 6 ഒഴിവുകളിലേക്ക് ഷാജി കെവി, അനിൽ മൂടാടി, അരുൺലാൽ,റഷീദ്, സൂരജ് സുകുമാരൻ, പ്രകാശൻ എന്നിവരെ തിരഞ്ഞടുത്തു. മഹിളാ വേദി ഏരിയാ പ്രസിഡണ്ടായ് രശ്മി അനിലിനെയും, സിക്രട്ടറി ആയ് ആതിര രഞ്ജിത്തിനെയും, ട്രഷറർ ആയ് അനുഷജയിംസിനെയും തിരഞ്ഞടുത്തു. മഹിളാ വേദിയുടെ ഒഴിവുള്ള 4അംഗ കേന്ദ്രകമ്മററി അംഗങ്ങളെ പിന്നീട് ഏരിയ മീറ്റിംഗിലൂടെ തിരഞ്ഞെടുത്ത് കേന്ദ്ര കമ്മറ്റിയെ അറിയിക്കാമെന്നും ധാരണയായ്.തുടർന് പുതിയ കമ്മറ്റിയുടെ നേത്വത്തിൽ യോഗം ആരംഭിക്കുകയും പുതിയ കമ്മറ്റിക്ക് അംഗങ്ങളുടെ എല്ലാവിധ ഭാഗവുകങ്ങളു ആശംസിച്ചു. തുടർന്ന് ട്രഷറർ ഗഫൂർ നന്ദി പറഞ്ഞു കൊണ്ട് യോഗ നടപടികൾ പൂർത്തിയാക്കി മീറ്റിംഗ് പിരിച്ചുവിട്ടു.
കോഴിക്കോട് ജില്ലാ അസോസിയേഷൻ 2026 ലേക്കുള്ള പുതിയ ഭാരവാഹികളുടെയും തിരഞ്ഞെടുപ്പും ജനറൽ ബോഡിയും നടന്നു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



