കുവൈത്ത്സിറ്റി: രാജ്യത്തെ സ്വകാര്യ നഴ്സറികളിൽ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പരിഷ്കരിച്ചുകൊണ്ട് കുവൈത്ത് ആരോഗ്യ മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. കുട്ടികളുടെ സുരക്ഷയും ആരോഗ്യവും മുൻനിർത്തി തയ്യാറാക്കിയ ഈ സമഗ്രമായ പട്ടികയിൽ നഴ്സറി പരിസരം മുതൽ ജീവനക്കാരുടെ പെരുമാറ്റം വരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. നഴ്സറി കെട്ടിടങ്ങൾക്കുള്ളിൽ ആരോഗ്യത്തിന് ഹാനികരമായ പ്രവർത്തനങ്ങൾക്കും വസ്തുക്കൾക്കും കർശന നിരോധനം ഏർപ്പെടുത്തി.നഴ്സറിയിലെ എല്ലാ ജീവനക്കാർക്കും നിർബന്ധിത മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കിയിരിക്കണം. ആരോഗ്യവാനാണെന്ന് ഉറപ്പുവരുത്തിയവർക്ക് മാത്രമേ കുട്ടികളുമായി ഇടപഴകാൻ അനുവാദമുണ്ടാകൂ. കുട്ടികൾക്കിടയിൽ പകർച്ചവ്യാധികൾ പടരുന്നത് തടയാൻ പ്രത്യേക പ്രോട്ടോക്കോളുകൾ നടപ്പിലാക്കും. രോഗലക്ഷണങ്ങളുള്ള കുട്ടികളെയും ജീവനക്കാരെയും കൈകാര്യം ചെയ്യുന്നതിൽ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കുട്ടികളുമായി ഇടപഴകുമ്പോൾ പാലിക്കേണ്ട ശുചിത്വ ശീലങ്ങളും സുരക്ഷാ മുൻകരുതലുകളും ഉത്തരവിൽ വ്യക്തമാക്കുന്നു. കുട്ടികൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ഒരു വിദ്യാഭ്യാസ-പരിചരണ അന്തരീക്ഷം ഉറപ്പാക്കുക എന്നതാണ് ഈ പുതിയ നിയന്ത്രണങ്ങളുടെ ലക്ഷ്യം. കുവൈത്തിലെ നിലവിലുള്ള ആരോഗ്യ നിലവാരത്തിനനുസരിച്ച് സ്വകാര്യ നഴ്സറികളുടെ പ്രവർത്തനങ്ങളെ ഏകീകരിക്കാനും ഇതിലൂടെ സാധിക്കും.
സ്വകാര്യ നഴ്സറികൾക്ക് കർശന ആരോഗ്യ നിബന്ധനകൾ; കുവൈത്തിൽ പുതിയ മന്ത്രിതല ഉത്തരവ്
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



