കുവൈത്ത് സിറ്റി: കുവൈത്തിലെ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച് 17 കടൽകാക്കകളെ വേട്ടയാടി പിടികൂടിയ സംഭവത്തിൽ കുറ്റവാളികളെ പിടികൂടി. എൻവയോൺമെന്റ് പബ്ലിക് അതോറിറ്റിയും എൻവയോൺമെന്റൽ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഈ നിയമലംഘനം കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പക്ഷികളുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ നിരോധിതവും സുരക്ഷിതമല്ലാത്തതുമായ മാർഗ്ഗങ്ങൾ ഉപയോഗിച്ചാണ് ഇവയെ വേട്ടയാടിയതെന്ന് അധികൃതർ കണ്ടെത്തി. കാർഷിക-മത്സ്യസമ്പത്ത് അതോറിറ്റിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇപിഎ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്. കുറ്റവാളികളെ അറസ്റ്റ് ചെയ്തതായും ഇവർക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം കടുത്ത നിയമനടപടികൾ സ്വീകരിച്ചതായും ഇപിഎ പബ്ലിക് റിലേഷൻസ് ഡയറക്ടർ ശൈഖ അൽ-ഇബ്രാഹിം അറിയിച്ചു. പിടിച്ചെടുത്ത 17 കടൽകാക്കകളെയും വിദഗ്ധ മൃഗഡോക്ടർമാർ പരിശോധനയ്ക്ക് വിധേയമാക്കി. പക്ഷികൾക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം, ‘സയന്റിഫിക് സെന്ററുമായി’ ഏകോപിപ്പിച്ച് ഇവയെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരികെ വിട്ടു.
കുവൈത്തിൽ 17 കടൽകാക്കകളെ നിയമവിരുദ്ധമായി വേട്ടയാടി; പ്രതികൾ പിടിയിൽ
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



