.കുവൈത്ത് സിറ്റി: കുവൈത്തിലെ വെസ്റ്റ് ഫുനൈറ്റീസ് റിസർവോയറുകളിലെ ജലവിതരണ ശൃംഖലയിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ, വരും ദിവസങ്ങളിൽ ജലവിതരണത്തിൽ തടസ്സമോ കുറവോ അനുഭവപ്പെട്ടേക്കാമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. ഡിസംബർ 26, വെള്ളിയാഴ്ച രാത്രി 8:00 മണിക്ക് ആരംഭിച്ച് ഏകദേശം ഒരു മണിക്കൂർ നേരത്തേക്കാണ് മുന്നറിയിപ്പ്. അറ്റകുറ്റപ്പണികൾ കാരണം അബ്ദുള്ള അൽ-മുബാറക് ഏരിയയിൽ ശുദ്ധജല വിതരണത്തിൽ താൽക്കാലികമായി കുറവുണ്ടാകാൻ സാധ്യതയുണ്ട്. ജലവിതരണം താൽക്കാലികമായി കുറയാൻ സാധ്യതയുള്ളതിനാൽ ഈ സമയക്രമം മനസ്സിലാക്കി മുൻകരുതലുകൾ എടുക്കാൻ മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു. ഉപഭോക്താക്കളുടെ സഹകരണത്തിന് മന്ത്രാലയം നന്ദി അറിയിച്ചു. ജലവിതരണത്തിൽ എന്തെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ നേരിടുകയാണെങ്കിൽ മന്ത്രാലയത്തിന്റെ ഏകീകൃത കോൾ സെന്ററായ 152 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ജലവിതരണ ശൃംഖലയിൽ അറ്റകുറ്റപ്പണി
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



