Wednesday, December 24, 2025
HomeGULFകുവൈറ്റിൽ പുതിയ താമസ നിയമം നിലവിൽ വന്നു: എൻട്രി വിസകൾക്കും വിസിറ്റ് വിസകൾക്കും ഫീസ് വർദ്ധനവ്

കുവൈറ്റിൽ പുതിയ താമസ നിയമം നിലവിൽ വന്നു: എൻട്രി വിസകൾക്കും വിസിറ്റ് വിസകൾക്കും ഫീസ് വർദ്ധനവ്

Google search engine

കുവൈത്ത് സിറ്റി: വിദേശികളുടെ താമസം സംബന്ധിച്ച പുതിയ എക്‌സിക്യൂട്ടീവ് റെഗുലേഷൻസ് ഡിസംബർ 23, ചൊവ്വാഴ്ച മുതൽ കുവൈത്തിൽൽ പ്രാബല്യത്തിൽ വന്നു. ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഈ പുതിയ ഉത്തരവിൽ വിദേശ നിക്ഷേപകർ, ഗാർഹിക തൊഴിലാളികൾ, ജനന സർട്ടിഫിക്കറ്റ് രജിസ്‌ട്രേഷൻ എന്നിവയെക്കുറിച്ച് സുപ്രധാന നിർദ്ദേശങ്ങളുണ്ട്. കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റിയുടെ ശുപാർശ പ്രകാരം വിദേശ നിക്ഷേപകർക്ക് 15 വർഷം വരെ കാലാവധിയുള്ള താമസാനുമതി അനുവദിക്കും. 2013-ലെ 116-ാം നമ്പർ നിയമത്തിന് വിധേയമായ നിക്ഷേപകർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.കുവൈത്തിൽ ജനിക്കുന്ന വിദേശികളുടെ കുട്ടികളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനായി നാല് മാസം വരെ സാവകാശം നൽകും. ഈ ഗ്രേസ് പിരീഡ് കഴിഞ്ഞും വിവരങ്ങൾ രജിസ്റ്റർ ചെയ്തില്ലെങ്കിൽ പിഴ ഈടാക്കും. ആദ്യത്തെ ഒരു മാസത്തേക്ക് പ്രതിദിനം 2 കെ.ഡി വീതവും, അതിനുശേഷം ഓരോ ദിവസത്തിനും 4 കെ.ഡി വീതവുമായിരിക്കും പിഴ. ഗാർഹിക തൊഴിലാളികളുടെ പ്രായം 21 വയസ്സിനും 60 വയസ്സിനും ഇടയിലായിരിക്കണം. ആർട്ടിക്കിൾ 20 വിസയിലുള്ള ഗാർഹിക തൊഴിലാളികൾക്ക് കുവൈറ്റിന് പുറത്ത് പരമാവധി നാല് മാസം വരെ മാത്രമേ തുടർച്ചയായി നിൽക്കാൻ അനുവാദമുള്ളൂ.നാല് മാസം കഴിഞ്ഞിട്ടും മടങ്ങിയെത്തിയില്ലെങ്കിൽ അവരുടെ താമസാനുമതി സ്വയമേവ റദ്ദാകും. എന്നാൽ, സ്പോൺസർ മുൻകൂട്ടി അപേക്ഷ നൽകി പ്രത്യേക അനുമതി വാങ്ങുകയാണെങ്കിൽ ഇഖാമ നിലനിൽക്കും. പുതിയ നിയമം വരുന്നതിന് മുൻപ് നാട്ടിലേക്ക് പോയവർക്ക് ഈ കാലാവധി ബാധകമല്ല. എൻട്രി വിസകൾക്കും വിസിറ്റ് വിസകൾക്കും പ്രതിമാസം 10 കെ.ഡി വീതം ഫീസ് ഈടാക്കും.

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!