കുവൈത്ത് സിറ്റി: കുവൈത്തിൽ അടുത്തിടെ പെയ്ത കനത്ത മഴയ്ക്കിടയിലും റോഡുകളിൽ അപകടകരമായ രീതിയിലുള്ള ഡ്രൈവിംഗും വാഹന അഭ്യാസങ്ങളും ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്. ഏപ്രിലിൽ പ്രാബല്യത്തിൽ വന്ന പുതിയ ഗതാഗത നിയമത്തിന്റെ ഗുണഫലമായാണ് ഈ മാറ്റത്തെ അധികൃതർ വിലയിരുത്തുന്നത്.സാധാരണയായി മഴസമയത്തും രാത്രികാലങ്ങളിലും റോഡുകളിൽ പതിവായിരുന്ന നിയമവിരുദ്ധമായ വാഹന അഭ്യാസങ്ങളും ഒത്തുചേരലുകളും വലിയ രീതിയിൽ കുറഞ്ഞു.പുതിയ നിയമം നടപ്പിലാക്കിയതോടെ ഡ്രൈവർമാർക്കിടയിൽ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൽ കൂടുതൽ ജാഗ്രത പ്രകടമാണ്. ഇത് റോഡുകളിൽ കൂടുതൽ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിച്ചു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള കണക്കുകൾ പുതിയ നിയമത്തിന്റെ ഫലപ്രാപ്തി ശരിവെക്കുന്നു. പുതിയ നിയമം വരുന്നതിന് തൊട്ടുമുമ്പുള്ള മൂന്ന് മാസങ്ങളിൽ 321 അപകടകരമായ ഡ്രൈവിംഗ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. നിയമം പ്രാബല്യത്തിൽ വന്ന ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ കേസുകളുടെ എണ്ണം 112 ആയി കുറഞ്ഞു.
പുതിയ ട്രാഫിക് നിയമം ഫലപ്രദമാകുന്നു: കുവൈത്തിൽ അപകടകരമായ ഡ്രൈവിംഗ് ഗണ്യമായി കുറഞ്ഞു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



