Wednesday, December 24, 2025
HomeCommunityകെ കരുണാകരനും, പി ടി തോമസിനും സ്മരണാഞ്ജലി അർപ്പിച്ച് ഓ ഐ സി സി കുവൈറ്റ്

കെ കരുണാകരനും, പി ടി തോമസിനും സ്മരണാഞ്ജലി അർപ്പിച്ച് ഓ ഐ സി സി കുവൈറ്റ്

Google search engine

കുവൈത്ത്സിറ്റി: ഒ ഐ സി സി കുവൈറ്റ് നാഷണൽ കമ്മിറ്റി കെ കരുണാകരൻ, പി ടി തോമസ് അനുസ്മരണം സംഘടിപ്പിച്ചു. അബ്ബാസിയ സംസം റസ്റ്ററെന്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സമൂഹത്തിന്റെ നാനാ തുറയിലുള്ള നിരവധി പേർ പങ്കെടുത്തു. പൊതു പ്രവർത്തന രംഗത്ത് മലയാളികൾക്ക് അഭിമാനിക്കാവുന്ന രീതിയിൽ ജന മനസ്സിൽ ഇടം നേടിയ നിരവധി പ്രവർത്തനങ്ങൾ നടത്തിയ കെ കരുണാകരന്റെയും , പി ടി തോമസിന്റെയും പ്രവർത്തന ശൈലിയും സമീപനവും എന്നും എല്ലാവർക്കും അനുകരണീയമായ മാതൃകയാണെന്ന് യോഗം വിലയിരുത്തി.ഒ ഐ സി സി വർക്കിങ് പ്രസിഡന്റ് ബി എസ് പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡന്റ് സാമുവൽ കാട്ടൂർകളീക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. നവകേരളത്തിന് അടിത്തറയിട്ട രാഷ്ട്രീയ ഭീഷ്മാചാര്യനും, പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ദപ്പെട്ട് മാധവ് ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന് നിലപാടും എടുത്ത രണ്ട് നേതാക്കളാണ് രാഷ്ട്രീയ കേരളത്തിന് നഷ്ടമായതെന്ന് അദ്ദേഹം ഉത്ഘാടനം നിർവഹിച്ച് പറയുകയുണ്ടായി. എം എ നിസാം സ്വാഗതവും ജോയ് കരുവാളൂർ നന്ദിയും രേഖപ്പെടുത്തി. ബിനു ചെമ്പാലയം, വിപിൻ മങ്ങാട്ട്, ജലിൻ തൃപ്രയാർ, കൃഷ്ണൻ കടലുണ്ടി, രാമകൃഷ്ണൻ കല്ലാർ, ഇല്യാസ് പുതുവാച്ചേരി, റസാക്ക് ചെറുതുരുത്തി, നിബു ജേക്കബ്, റെജി കോരോത്ത്, രവിചന്ദ്രൻ ചുഴലി, മാർട്ടിൻ പടയാട്ടിൽ, സോജി എബ്രഹാം, ബൈജു പോൾ, എബി പത്തനംതിട്ട, റോയ് എബ്രഹാം, ശരൺ കോമത്ത്, ഷിബു ജോസഫ്, അനിൽ ചീമേനി, അരുൺ നായർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് കെ കരുണാകരന്റെയും , പി ടി തോമസിന്റെയും ഛായചിത്രത്തിൽ പുഷ്‌പ്പാർച്ചന നടത്തി.

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!