കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയയിലും ജഹ്‌റയിലുമായി നടന്ന രണ്ട് വ്യത്യസ്ത ലഹരിവിരുദ്ധ ഓപ്പറേഷനുകളിൽ ബിദൂനികളായ (രേഖകളില്ലാത്ത താമസക്കാർ) രണ്ട് യുവാക്കളെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇതിൽ ജഹ്‌റയിൽ നടന്ന പരിശോധനയ്ക്കിടെ പ്രതിക്കൊപ്പമുണ്ടായിരുന്ന കുവൈത്തി സ്വദേശി ഉദ്യോഗസ്ഥരെ ആക്രമിച്ച് കടന്നുകളഞ്ഞു. ഫർവാനിയ സപ്പോർട്ട് പട്രോളിംഗ് സംഘം റോഡിലൂടെ അസ്വാഭാവികമായ രീതിയിൽ വാഹനമോടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഒരു ബിദൂനി യുവാവിനെ തടഞ്ഞുനിർത്തിയത്. പരിശോധന സമയത്ത് ഇയാൾ പരസ്പരവിരുദ്ധമായി സംസാരിക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. 5 ലിറിക്ക ഗുളികകൾ, സിന്തറ്റിക് ലഹരിമരുന്നായ ‘കെമിക്കൽ’ അടങ്ങിയ 3 ഇലക്ട്രോണിക് ഷീഷ ഹെഡുകൾ എന്നിവ പിടിച്ചെടുത്തു. ജഹ്‌റ പോലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് മറ്റൊരു ബിദൂനി യുവാവ് പിടിയിലായത്. വാഹനത്തിലുണ്ടായിരുന്ന ഇയാളെയും കൂടെയുണ്ടായിരുന്ന കുവൈത്ത് സ്വദേശിയെയും പരിശോധിച്ചപ്പോൾ ഇരുവരും ലഹരി ഉപയോഗിച്ച നിലയിലായിരുന്നു. പോലീസുകാർ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ ഡ്രൈവർ ഉദ്യോഗസ്ഥരെ തടയുകയും ബലപ്രയോഗം നടത്തുകയും ചെയ്തു. ഈ ബഹളത്തിനിടയിൽ വാഹനത്തിലുണ്ടായിരുന്ന കുവൈറ്റ് സ്വദേശി ഓടി രക്ഷപ്പെട്ടു. പിടിയിലായ ബിദൂനി യുവാവിനെ ലഹരിക്കേസിൽ അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ കുവൈറ്റ് സ്വദേശിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
ഫർവാനിയയിലും ജഹ്‌റയിലും ലഹരിവേട്ട; ബിദൂനികൾ പിടിയിൽ, സ്വദേശി രക്ഷപ്പെട്ടു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



