കുവൈത്ത് സിറ്റി: റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി കുവൈത്തിലെ ഫിഫ്ത് റിംഗ് റോഡിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. പൊതുമരാമത്ത് മന്ത്രാലയവും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച അർദ്ധരാത്രി മുതൽ പുലർച്ചെ അഞ്ച് വരെയാണ് അടച്ചിടൽ. ഫിഫ്ത് റിംഗ് റോഡിൽ സൽമിയ ഭാഗത്തേക്കുള്ള പാതയാണ് അടയ്ക്കുന്നത്.കിംഗ് ഫൈസൽ ബിൻ അബ്ദുൽ അസീസ് റോഡുമായുള്ള കവല മുതൽ കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് റോഡ് വരെയുള്ള ഭാഗത്താണ് നിയന്ത്രണം. ഈ സമയത്ത് ഈ വഴി കടന്നുപോകേണ്ട വാഹനങ്ങൾ പകരമുള്ള പാതകൾ ഉപയോഗിക്കണമെന്ന് ട്രാഫിക് വിഭാഗം നിർദ്ദേശിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് പുലർച്ചെ 5 മണിയോടെ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കും. യാത്രക്കാർ റോഡ് സുരക്ഷാ നിർദ്ദേശങ്ങളും വേഗത പരിധിയും പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
ഫിഫ്ത് റിംഗ് റോഡിൽ ഗതാഗത നിയന്ത്രണം; ഇന്ന് അർദ്ധരാത്രി മുതൽ റോഡ് അടയ്ക്കും
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



