കുവൈത്ത് സിറ്റി: കുവൈത്തിൽ ഈ വാരാന്ത്യത്തിൽ (വെള്ളി, ശനി) കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞിനും നേരിയ രീതിയിലുള്ള നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ദറാർ അൽ-അലി പറഞ്ഞു. ആകാശം മേഘാവൃതമായിരിക്കും. മിതമായ താപനിലയായിരിക്കും അനുഭവപ്പെടുക.രാത്രികാലങ്ങളിൽ തണുപ്പ് വർദ്ധിക്കും. വെള്ളിയാഴ്ച വൈകുന്നേരവും ശനിയാഴ്ച പുലർച്ചെയും മൂടൽമഞ്ഞിനും ചിലയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നുള്ള കാറ്റ് ശനിയാഴ്ചയോടെ തെക്കുകിഴക്കൻ ദിശയിലേക്ക് മാറും. കാറ്റിന്റെ വേഗത കുറഞ്ഞതോ മിതമായതോ ആയിരിക്കും. അന്തരീക്ഷത്തിന്റെ ഉപരിതലത്തിൽ വടക്കുപടിഞ്ഞാറ് ഭാഗത്ത് നിന്നുള്ള തണുത്ത വായുപ്രവാഹവും ഉയർന്ന വായുമർദ്ദവും രൂപപ്പെടുന്നതാണ് കാലാവസ്ഥയിലെ ഈ മാറ്റത്തിന് കാരണം. ഇത് അന്തരീക്ഷത്തിൽ താഴ്ന്നതും ഇടത്തരവുമായ മേഘങ്ങൾ രൂപപ്പെടാൻ ഇടയാക്കുന്നു. വാഹനമോടിക്കുന്നവർ മൂടൽമഞ്ഞ് സമയത്ത് ജാഗ്രത പാലിക്കണമെന്നും ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
കുവൈത്തിൽ വാരാന്ത്യത്തിൽ മൂടൽമഞ്ഞിനും നേരിയ മഴയ്ക്കും സാധ്യത; തണുപ്പ് കൂടും
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



