കുവൈത്ത് സിറ്റി: ലഹരിവസ്തുക്കൾക്കും സൈക്കോട്രോപിക് മരുന്നുകൾക്കും എതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി കുവൈത്ത് സർക്കാർ നടപ്പിലാക്കിയ പുതിയ നിയമം ഡിസംബർ പകുതിയോടെ പ്രാബല്യത്തിൽ വന്നു. ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്ററും നീതിന്യായ മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച ചർച്ചയിലാണ് പുതിയ നിയമത്തിലെ കർശന വ്യവസ്ഥകളെക്കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും അധികൃതർ വിശദീകരിച്ചത്. മയക്കുമരുന്ന് കടത്ത്, നിർമ്മാണം, വിതരണം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ ആണ് ശിക്ഷ. കൂടാതെ 1 ലക്ഷം മുതൽ 20 ലക്ഷം കുവൈറ്റി ദിനാർ വരെ പിഴ ഈടാക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു.ശിക്ഷകൾ കടുപ്പിക്കുമ്പോൾ തന്നെ, ലഹരിക്ക് അടിമയായവർക്ക് ശിക്ഷയിൽ നിന്ന് ഒഴിഞ്ഞ് ചികിത്സ തേടാനുള്ള അവസരവും നിയമം നൽകുന്നു. ലഹരിക്ക് അടിമയായ വ്യക്തി സ്വയം ചികിത്സ തേടി വന്നാൽ അയാൾക്കെതിരെ ക്രിമിനൽ കേസ് എടുക്കില്ല. ഒരാളുടെ മൂന്നാം ഡിഗ്രി വരെയുള്ള ബന്ധുക്കൾക്ക് ആ വ്യക്തിയുടെ ലഹരി ഉപയോഗത്തെക്കുറിച്ച് അധികൃതരെ അറിയിക്കാം. ഈ വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കും.സർക്കാർ ഉദ്യോഗസ്ഥർക്കിടയിൽ റാൻഡം ഡ്രഗ് ടെസ്റ്റ് നടത്താൻ നിയമം അധികാരം നൽകുന്നു. കൂടാതെ വിവാഹം, ഡ്രൈവിംഗ് ലൈസൻസ് എന്നിവയ്ക്ക് അപേക്ഷിക്കുന്നവർക്കും പരിശോധന നിർബന്ധമാക്കിയേക്കാം. ലഹരി കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതികളും, ലഹരിമുക്തരായവർക്കായി പ്രത്യേക പുനരധിവാസ കേന്ദ്രങ്ങളും സ്ഥാപിക്കും.സമൂഹത്തിനുള്ള സന്ദേശംരാജ്യത്തിന്റെ സുരക്ഷയും യുവതലമുറയുടെ ഭാവിയും സംരക്ഷിക്കുന്നതിനായി മന്ത്രാലയം അതീവ ജാഗ്രതയിലാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ പ്രതിനിധികൾ വ്യക്തമാക്കി. നിയമം ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുന്നതിനൊപ്പം തന്നെ, രോഗികളായി ലഹരിക്ക് അടിമപ്പെട്ടവരെ സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരിക എന്ന മാനുഷിക ലക്ഷ്യവും ഈ നിയമത്തിനുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
മയക്കുമരുന്ന് മാഫിയക്കെതിരെ ‘ഇരുമ്പുമുഷ്ടി’; മയക്കുമരുന്ന് കൈവശം വച്ചതിന് പതിനൊന്ന് പ്രതികളെ അറസ്റ്റ് ചെയ്തു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



