സാൽമിയ: യൂണിറ്റ് ശാക്തീകരണം , പ്രാസ്ഥാനിക മുന്നേറ്റം, തുടങ്ങിയ വിവിധ ലക്ഷ്യങ്ങളോടെ ഐ.സി.എഫ് കുവൈറ്റ് നാഷണൽ കമ്മിറ്റി യൂണിറ്റ് ഘടകങ്ങളിൽ സംഘടിപ്പിക്കുന്ന തീരം യുണിറ്റ് ക്യാമ്പുകൾക്ക് സാൽമിയ റീജിയണിൽ തുടക്കമായി. റീജിയണിലെ ആദ്യ ക്യാമ്പ് ജനൂബ് സുറയിൽ നടന്നു. 2025 ഡിസംബർ 19 ന് വൈകുന്നേരം 3 മണിക്ക് അൽ സലാം പാർക്കിൽ നടന്ന ക്യാമ്പിന്റെ ഉത്ഘാടനം മഹ് മൂദ് മുസ്‌ലിയാർ നിർവഹിച്ചു .പ്രവർത്തകർക്ക് ആവേശവും അറിവും പകർന്ന ആദർശം, പ്രസ്ഥാനം, എന്റെ പരിസരം, ഫൈൻ ട്യൂണിംഗ്, എന്നീ സെഷനുകൾക്ക് യഥാക്രമം അബ്ദുൽ കരീം അഹ്‌സനി, ശിഹാബ് വാണിയന്നൂർ, മുസ്തഫ,അബ്ദുൽ റഹിമാൻ എന്നിവർ നേതൃത്വം നൽകി.ലാംപ് ഓഫ് മൈൻഡ് മുസ്തഫ സഖാഫി നിർവഹിച്ചു. ക്യാമ്പ് അമീർ കൂടിയായ ശിഹാബ് വാണിയന്നൂർ അംഗങ്ങൾക്ക് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.റീജിയൺ നേതാകളായ ഇബ്രാഹിം മുസ്‌ലിയാർ വെണ്ണിയോട്, റാഷിദ് ചെറുശോല, ഹാഷിം സൽവ, ഷംനാദ് കൊല്ലം, അബൂബക്കർ ഹിമമി, അബു ത്വാഹിർ,നൗഫൽ ബാബു തുടങ്ങിയവർ സംബന്ധിച്ചു. യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ച ക്യാമ്പിൽ യൂണിറ്റ് ജനറൽ സെക്രട്ടറി മുസ്തഫ സ്വാഗതം പറഞ്ഞു.പ്രവർത്തകർക്കു സംഘടനാ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജവും അനുഭവങ്ങളും നിറക്കുന്നതായിരുന്നു ക്യാമ്പ്. സാൽമിയ റീജിയനിലെ മറ്റു യൂണിറ്റുകളിലെ ക്യാമ്പുകൾ അടുത്ത വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും.
ഐ സി എഫ് സാൽമിയ റീജിയനിലെ തീരം യൂണിറ്റ് ക്യാമ്പുകൾക്ക് ജനൂബ് സുറയിൽ തുടക്കമായി
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



