കുവൈത്ത്സിറ്റി: സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങൾക്കെതിരെ കുവൈത്ത് മുനിസിപ്പാലിറ്റി പരിശോധന കർശനമാക്കി. മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ മനാലി അൽ-അസ്‌ഫൂറിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് രാജ്യവ്യാപകമായി പരിശോധനകൾ നടക്കുന്നത്. വിവിധ ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനയിൽ സർക്കാർ ഭൂമി കൈയേറി നിർമ്മിച്ച ‘കിർബി’ ഷെഡുകളും കന്നുകാലി തൊഴുത്തുകളും മുനിസിപ്പാലിറ്റി സംഘം നീക്കം ചെയ്തു.സ്റ്റേറ്റ് പ്രോപ്പർട്ടിയിലെ ലംഘനങ്ങൾ തിരിച്ചറിയുന്നതിനായി പ്രത്യേക നിരീക്ഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കൈയേറ്റങ്ങൾ കണ്ടെത്തുന്നയിടങ്ങളിൽ ഉടനടി പൊളിച്ചുമാറ്റൽ നടപടികളിലേക്ക് കടക്കും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവ ഉടനടി നീക്കം ചെയ്യണമെന്ന് മുനിസിപ്പാലിറ്റി അധികൃതർ ഉടമകളോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കടുത്ത നിയമനടപടികളും പിഴയും നേരിടേണ്ടി വരുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. പൊതുമുതൽ സംരക്ഷിക്കുന്നതിനും നഗരസൗന്ദര്യം നിലനിർത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി വരും ദിവസങ്ങളിലും എല്ലാ ഗവർണറേറ്റുകളിലും ഇത്തരം പരിശോധനകൾ തുടരുമെന്ന് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
പൊതുസ്ഥലത്തെ കൈയേറ്റം: കുവൈത്തിൽ കർശന നടപടിയുമായി മുനിസിപ്പാലിറ്റി; അനധികൃത നിർമ്മാണങ്ങൾ നീക്കം ചെയ്തു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



