കെ. കെ. എം. എ ഫഹഹീൽ ബ്രാഞ്ചിന്റ 2024_25 വാർഷിക ജനറൽ ബോഡി യോഗവും,പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും, ഫഹാഹീൽ സൂഖ് സഭ വേദാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മുഹമ്മദ് ഇഷാൻ ഖിറാഅത്തും, ഹനൂദ് അഷ്‌റഫ് സ്വാഗതവും,നയീം.സി അധ്യക്ഷതയും വഹിച്ചു. പ്രവർത്തന റിപ്പോർട്ട് ഹനൂദ് അഷ്‌റഫ്,സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ഷാജിർ എന്നിവർ അവതരിപ്പിച്ചു. കെ.കെ.എം.എ കേന്ദ്ര ജനറൽ സെക്രട്ടറി ഇക്ബാൽ.ബി.എം. യോഗം ഉൽഘാടനം ചെയ്തു. കേന്ദ്ര പ്രസിഡന്റ് ബഷീർ കെ.മുഖ്യ പ്രഭാഷണം നടത്തി. മെംബർഷിപ്പ് ക്യാമ്പയിനിൽ ഏറ്റവും കൂടുതൽ മെമ്പർഷിപ്പ് കൊണ്ടുവന്ന അബ്ദുൽ റഹീം,ഹാഷിക്ക്, ഷബീർ അലി എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു മെമ്പർക്ക് ഫഹാഹീൽ ബ്രാഞ്ച് അടുത്ത പ്രവർത്തന വർഷം നിർമ്മിച്ച് നല്കാൻ ഉദ്ദേശിക്കുന്ന വീടിന്റെ വിശദ വിവരങ്ങളടങ്ങിയ പ്രഖ്യാപന പോസ്റ്റർ, കെ.കെ.എം.എ കേന്ദ്ര വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ നിന്നും, ബ്രാഞ്ച് ഭാരവാഹികളെല്ലാം ചേർന്ന് ഏറ്റുവാങ്ങി. പ്രവർത്തന റിപ്പോർട്ടിനെയും,സാമ്പത്തിക റിപ്പോർട്ടിനെയും,സംഘടനാ വിവരങ്ങളെയും അധികരിച്ചുള്ള ക്വിസ് ബ്രാഞ്ച് മെന്റർ കൂടിയായ ജാഫർ.പി.എം നിയന്ത്രിക്കുകയും, വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.പുതിയ ഭരണ സമിതി തെരഞ്ഞെടുപ്പ് കെ.എച്ച് മുഹമ്മദ് നിയന്ത്രിച്ചു. ഭാരവാഹികൾഷാജിർ (പ്രസിഡന്റ്),ഹനൂദ് അഷ്‌റഫ് ( ജനറൽ സെക്രട്ടറി), ഷബീർ അലി(ട്രഷറർ),അബ്ദുൽ റഹീം (വർക്കിംഗ് പ്രസിഡന്റ്),മുർഷിദ് പി. എ,ആഷിക്ക്, ഇല്യാസ് ബാഹസ്സൻ, മുഹമ്മദ് ആരിഫ്, ഇർഷാദ്.ജെ.എം,നജുമുദ്ധീൻ,സിദ്ദിഖ് ഉസ്മാൻ,സജീർ എൻ.വി, റഷീദ്,(വൈസ് പ്രസിഡന്റ്മാർ), സഫ്രീൻ കെ. പി (കമ്മ്യൂണിക്കേഷൻ & ഐടി സെക്രട്ടറി),മുഹസിൻ (അഡ്മിൻ സെക്രട്ടറി)പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്ക് ഇബ്രാഹിം കുന്നിൽ,സലീം.പി.പി.പി,ഹാരിസ് പി.എം,സുബൈർ പാറ്റയിൽ,നാസർ.എൻ.ടി,അബ്ദുൽ റൗഫ് എന്നിവർ ആശംസകൾ നേർന്നു. ഹനൂദ് അഷ്‌റഫിന്റെ നന്ദി പ്രസംഗത്തോടെ മീറ്റിംഗ് അവസാനിച്ചു.
കെ.കെ.എം.എ ഫഹഹീൽ ബ്രാഞ്ചിന് പുതിയ കമ്മിറ്റി
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



