കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ നമ ചാരിറ്റി ‘വാം വിന്റർ’ ക്യാമ്പയിന്റെ ഭാഗമായി ആയിരത്തിലധികം തൊഴിലാളികൾക്ക് ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്തു. അൽ-വഫ്ര മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കിയത്. കുവൈത്തിലെ കഠിനമായ ശൈത്യകാലത്ത് പുറംജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുക, സമൂഹത്തിന്റെ നിർമ്മാണത്തിൽ വലിയ പങ്കുവഹിക്കുന്ന തൊഴിലാളികളോടുള്ള ആദരവും കാരുണ്യവും പ്രകടിപ്പിക്കുക, ഏറ്റവും അർഹരായവർക്ക് പുതപ്പുകൾ, ജാക്കറ്റുകൾ, മറ്റ് ശൈത്യകാല വസ്ത്രങ്ങൾ എന്നിവ ലഭ്യമാക്കി അവരുടെ ആരോഗ്യം സംരക്ഷിക്കുക എന്നിവയാണ് ലക്ഷ്യം. മാനവികതയുടെ സന്ദേശവുമായി നമ ചാരിറ്റി സോഷ്യൽ റിഫോം സൊസൈറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള നമ ചാരിറ്റി, കുവൈത്തിന്റെ പാരമ്പര്യമായ ജീവകാരുണ്യ പ്രവർത്തനങ്ങളെ ഉയർത്തിപ്പിടിക്കുകയാണെന്ന് ഡെവലപ്‌മെന്റ് ആൻഡ് പ്രോജക്ട് മേധാവി ഖാലിദ് മുബാറക് അൽ-ഷമ്മരി പറഞ്ഞു.”മനുഷ്യരെ പരിപാലിക്കുന്നതും അവരുടെ അന്തസ്സ് സംരക്ഷിക്കുന്നതും ഒരു മാനുഷിക പ്രവൃത്തി എന്നതിലുപരി നമ്മുടെ മതപരവും ധാർമ്മികവുമായ കടമയാണെന്ന ആഴത്തിലുള്ള വിശ്വാസത്തിൽ നിന്നാണ് വാം വിന്റർ കാമ്പയിൻ ഉടലെടുക്കുന്നത്.” – ഖാലിദ് മുബാറക് അൽ-ഷമ്മരി പറഞ്ഞു
വഫ്രയിൽ ആയിരം തൊഴിലാളികൾക്ക് ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്തു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



