കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയിൽ നിന്ന് ഫഹാഹീൽ ഭാഗത്തേക്ക് പോകുന്ന കിംഗ് അബ്ദുൽ അസീസ് ബിൻ അബ്ദുൽ റഹ്മാൻ അൽ സൗദ് റോഡിൽ (ഫഹാഹീൽ റോഡ്) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. അബു ഫുതൈറ ഏരിയയ്ക്ക് എതിർവശത്തുള്ള റോഡിലാണ് അറ്റകുറ്റപ്പണികൾക്കായി വരികൾ ഭാഗികമായി അടയ്ക്കുന്നത്. റോഡിന്റെ ഇടതുവശത്തെ വരി, നടുവിലെ വരി, സ്ലോ മിഡിൽ ലെയ്‌നിന്റെ പകുതി ഭാഗം എന്നിവ ഗതാഗതത്തിനായി അടയ്ക്കും.വലതുവശത്തെ വരിയും എമർജൻസി ലെയ്‌നും ഗതാഗതത്തിനായി തുറന്നുതന്നെയിരിക്കും. കൂടാതെ, അബു ഫുതൈറ ഏരിയയിലേക്കുള്ള പ്രവേശന കവാടവും പുറത്തേക്കുള്ള വഴിയും സാധാരണ പോലെ പ്രവർത്തിക്കുന്നതാണ്. ഡിസംബർ 28 മുതൽ ജനുവരി 11 വരെയാണ് ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ടാവുക. റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ വഴി യാത്ര ചെയ്യുന്ന വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കാനും ട്രാഫിക് സൂചനകൾ കൃത്യമായി പാലിക്കാനും അധികൃതർ നിർദ്ദേശിച്ചു. തിരക്കുള്ള സമയങ്ങളിൽ ഗതാഗത തടസ്സം ഒഴിവാക്കാൻ സാധിക്കുമെങ്കിൽ ബദൽ പാതകൾ ഉപയോഗിക്കാവുന്നതാണ്.
ഫഹാഹീൽ റോഡിൽ ഗതാഗത നിയന്ത്രണം
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



