കുവൈത്ത് സിറ്റി: അതിസങ്കീർണ്ണമായ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി കുവൈത്ത് ആരോഗ്യരംഗം വീണ്ടും ലോകശ്രദ്ധയിലേക്ക്. അദാൻ ഹോസ്പിറ്റലിന് കീഴിലുള്ള സൽമാൻ അൽ ദബ്ബൂസ് ഹാർട്ട് സെന്ററിലെ വിദഗ്ധരായ ആരോഗ്യപ്രവർത്തകർ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി തുടർച്ചയായി രണ്ട് ഹൃദയമാറ്റ ശസ്ത്രക്രിയകളാണ് വിജയകരമായി പൂർത്തിയാക്കിയത്. പത്ത് വയസ്സുകാരനായ ഒരു ബാലനും അമ്പതുകളിൽ പ്രായമുള്ള ഒരാളുമാണ് ശസ്ത്രക്രിയയ്ക്ക് വിധേയരായത്.ഈ വിജയത്തോടെ കുവൈത്തിൽ നാഷണൽ ഹാർട്ട് ട്രാൻസ്പ്ലാന്റ് പ്രോഗ്രാം ആരംഭിച്ചതിന് ശേഷം നടന്ന ആകെ ഹൃദയമാറ്റ ശസ്ത്രക്രിയകളുടെ എണ്ണം 13 ആയി ഉയർന്നു. ഏറ്റവും സങ്കീർണ്ണവും അതീവ വൈദഗ്ധ്യം ആവശ്യമുള്ളതുമായ ഇത്തരം ശസ്ത്രക്രിയകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ കുവൈത്തിലെ ആരോഗ്യ സംവിധാനങ്ങൾ പ്രാപ്തമാണെന്നതിന്റെ തെളിവാണ് ഈ നേട്ടമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 2025-ൽ മാത്രം ഇതുവരെ എട്ട് ഹൃദയമാറ്റ ശസ്ത്രക്രിയകളാണ് രാജ്യത്ത് നടന്നത് എന്നത് ഈ മേഖലയിലെ ദ്രുതഗതിയിലുള്ള പുരോഗതിയെ സൂചിപ്പിക്കുന്നു..
കുവൈത്ത് ആരോഗ്യരംഗത്ത് ചരിത്രനേട്ടം: സൽമാൻ അൽ ദബ്ബൂസ് ഹാർട്ട് സെന്ററിൽ തുടർച്ചയായ രണ്ട് ഹൃദയമാറ്റ ശസ്ത്രക്രിയകൾ വിജയം
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



