Wednesday, December 31, 2025
HomeGULFഇൻഫോക് കലാമേള “ഇംപൾസ് 2025” സംഘടിപ്പിച്ചു.

ഇൻഫോക് കലാമേള “ഇംപൾസ് 2025” സംഘടിപ്പിച്ചു.

Google search engine

കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്‌സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) അംഗങ്ങൾക്കും അവരുടെ കുട്ടികൾക്കുമായി “ഇംപൾസ് 2025” എന്ന പേരിൽ കലാമേള സംഘടിപ്പിച്ചു. ഡിസംബർ 26ന് രാവിലെ 9 മുതൽ വൈകുന്നേരം 7 വരെ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന കലാമേളയിൽ വിവിധ ഇനങ്ങളിലായി ഏകദേശം മുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്തു.ഇൻഫോക് പ്രസിഡണ്ട് വിജേഷ് വേലായുധൻ ഉദ്ഘാടനം ചെയ്ത സാംസ്‌കാരിക സമ്മേളനത്തിൽ കോർ കമ്മിറ്റി അംഗം ഷൈജു കൃഷ്ണൻ, ഇംപൾസ് കൺവീനർ രാജലക്ഷ്മി ഷൈമേഷ്, ജോയിന്റ് കൺവീനർമാരായ അലക്സ് ഉതുപ്പ്, അനുരാജ് ശ്രീധരൻ എന്നിവർ സംസാരിച്ചു. ഇൻഫോക് ജനറൽ സെക്രട്ടറി ജോബി ജോസഫ് സ്വാഗതവും ട്രഷറർ മുഹമ്മദ് ഷാ നന്ദിയും അറിയിച്ചു.തുടർന്ന് കിൻഡർഗാർട്ടൻ, സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിലായി പദ്യപാരായണം, ഫാഷൻ ഷോ, സിനിമാറ്റിക് ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, ഫാൻസി ഡ്രസ്, ലൈറ്റ് മ്യൂസിക്, ഡ്രോയിംഗ്, കളറിംഗ്, രചന, പ്രസംഗം തുടങ്ങിയ വിവിധ മത്സര ഇനങ്ങളിൽ ഇൻഫോക് അംഗങ്ങളും അവരുടെ മക്കളും സജീവമായി പങ്കെടുത്തു. സൂപ്പർ സീനിയർ വിഭാഗത്തിൽ വന്ദന രാജീവും (അമീരി ഹോസ്പിറ്റൽ) സബ് ജൂനിയർ വിഭാഗത്തിൽ നൈനിക ജയേഷും (D/o ടി.പി ജീവ, ജഹ്റ ഹോസ്പിറ്റൽ) വ്യക്തിഗത ചാമ്പ്യന്മാരായി.എല്ലാ പരിപാടികളും ഉയർന്ന നിലവാരം പുലർത്തിയതായും, ജോലിത്തിരക്കുകൾക്കിടയിലും ഇത്തരം കലാ-സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തിയ നഴ്‌സുമാരുടെ സമർപ്പണം അഭിനന്ദനാർഹമാണെന്നും വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. അംഗങ്ങളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും അവ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള വേദിയൊരുക്കുകയും ചെയ്യുന്ന ഇംപൾസ് പോലുള്ള പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.കാണികളെ ആവേശത്തിലാക്കിയ കലാമേളയിൽ ഗോഡ്‌വിൻ സോജൻ, അഞ്ജലി വിവേക്, നിഷ കുര്യൻ എന്നിവർ അവതാരകരായി. ഇൻഫോക് കോർ കമ്മിറ്റി അംഗങ്ങളും ഭാരവാഹികളും റീജിയണൽ പ്രതിനിധികളും പരിപാടികൾക്ക് നേതൃത്വം നൽകി.

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!