കുവൈറ്റ്: പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും, ഫിറ( Federation of Indian Registered Associations)കുവൈറ്റും സംയുക്തമായി രണ്ടാമതും സൗജന്യ ലീഗൽ ക്ലിനിക് സംഘടിപ്പിച്ചു. പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് ബിജു സ്റ്റീഫന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് ബാബു ഫ്രാൻസീസ് ഉദ്‌ഘാടനം ചെയ്തു. അൽ നഹീൽ ക്ലിനിക് ഡെപ്യൂട്ടി ജനറൽ മാനേജർ ലൂസിയ വില്യംസ് ആശംസകളർപ്പിച്ച് സംസാരിച്ചു. ഡിസംബർ 18, വ്യാഴാഴ്ച അബ്ബാസിയ അൽ നഹീൽ ക്ലിനിക് ഓഡിറ്റോറിയത്തിൽ വെച്ചുനടന്ന പരിപാടിക്ക് പ്രശസ്ത കുവൈറ്റി അഭിഭാഷകൻ ഡോ. തലാൽ താക്കി നേതൃത്വം നൽകി. പി.എൽ.സി കുവൈറ്റ് ജനറൽ സെക്രട്ടറി ഷൈജിത്ത്.കെ സ്വാഗതവും ട്രഷറർ രാജേഷ് ഗോപി നന്ദിയും രേഖപ്പെടുത്തി. നിരവധിപേർ പരിപാടിയിൽ പങ്കെടുത്ത് വിവിധ വിഷയങ്ങളിൽ സൗജന്യമായി നിയമോപദേശം തേടുകയും തുടർന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ ലീഗൽ ക്ലിനിക് വഴി സാഹചര്യവും ലഭിച്ചു. കോടതി വഴി നിയമ നടപടികൾ ആരംഭിക്കാനുള്ള വിഷയങ്ങളിൽ തുടർ സഹായവും ലീഗൽ സെൽ ഉറപ്പാക്കിയിട്ടുണ്ട്.
28 ഡിസംബർ 2025പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും, ഫിറ കുവൈറ്റും സംയുക്തമായി രണ്ടാമതും സൗജന്യ ലീഗൽ ക്ലിനിക് സംഘടിപ്പിച്ചു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



