കുവൈത്ത്സിറ്റി: കുവൈത്തിൽ വരും ദിവസങ്ങളിൽ താപനില ഗണ്യമായി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം ആക്ടിംഗ് ഡയറക്ടർ ദരാർ അൽ-അലി അറിയിച്ചു. ചൊവ്വാഴ്ച മുതൽ രാജ്യം ശക്തമായ തണുപ്പിന്റെ പിടിയിലാകും. പകൽ സമയങ്ങളിൽ തണുപ്പുള്ള കാലാവസ്ഥയും രാത്രിയിൽ അതിശൈത്യവും അനുഭവപ്പെടാനാണ് സാധ്യത. ബുധനാഴ്ച പുലർച്ചെയോടെ മരുഭൂമി മേഖലകളിലും കാർഷിക പ്രദേശങ്ങളിലും മഞ്ഞു വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വടക്ക് ഭാഗത്തുനിന്നുള്ള ന്യൂനമർദ്ദത്തിന്റെയും അതിനെത്തുടർന്ന് വടക്കുപടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള തണുത്ത വായുപ്രവാഹത്തിന്റെയും ഫലമായാണ് കാലാവസ്ഥയിൽ ഈ മാറ്റം സംഭവിക്കുന്നത്.ഈ തണുത്ത വായുപ്രവാഹം ചൊവ്വാഴ്ചയോടെ താപനില കുത്തനെ കുറയ്ക്കുന്നതിനൊപ്പം മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗതയുള്ള ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിനും കാരണമാകും. ശക്തമായ കാറ്റ് പൊടിപടലങ്ങൾ ഉയർത്തുന്നതിനും ദൂരക്കാഴ്ച കുറയുന്നതിനും ഇടയാക്കും. കടൽക്ഷോഭത്തിനും സാധ്യതയുണ്ട്. തിരമാലകൾ ഏഴ് അടിയിലധികം ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. തിങ്കളാഴ്ച രാവിലെ തീരപ്രദേശങ്ങളിൽ ഉൾപ്പെടെ ചിലയിടങ്ങളിൽ ഇടിയോടുകൂടിയ മഴ അനുഭവപ്പെട്ടിരുന്നു.
കുവൈത്തിൽ അതിശൈത്യം വരുന്നു: നാളെ മുതൽ താപനില കുത്തനെ താഴുമെന്ന് മുന്നറിയിപ്പ്
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



