കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച തട്ടിപ്പ് വാർത്തയിൽ അന്വേഷണം നടത്തിയ കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഒരു യുവതിയെ അറസ്റ്റ് ചെയ്തു. ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്ന് സേവനങ്ങൾ കൈപ്പറ്റിയ ശേഷം പണം നൽകാതെ വഞ്ചിച്ചു എന്ന പരാതിയിലാണ് നടപടി. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനും സൈബർ ക്രൈം വിഭാഗവും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്.ഒരു പ്രിന്റിംഗ് സ്ഥാപനത്തിൽ നിന്ന് വിവിധ ജോലികൾ പൂർത്തിയാക്കാൻ യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഓർഡർ പ്രകാരമുള്ള ജോലികൾ പൂർത്തിയായി സേവനം കൈപ്പറ്റിയ ശേഷം, നിശ്ചയിച്ചിരുന്ന തുക നൽകാതെ യുവതി മുങ്ങുകയായിരുന്നു. ഈ തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് അധികൃതർ സ്വമേധയാ അന്വേഷണം ആരംഭിച്ചത്.സൈബർ ക്രൈം വിഭാഗം നടത്തിയ ശാസ്ത്രീയമായ നീക്കങ്ങളിലൂടെ യുവതിയെ തിരിച്ചറിയുകയും ഒളിത്താവളത്തിൽ നിന്ന് കണ്ടെത്തുകയും ചെയ്തു. പ്രാഥമിക ചോദ്യം ചെയ്യലിൽ തന്നെ താൻ കുറ്റം ചെയ്തതായി യുവതി സമ്മതിച്ചിട്ടുണ്ട്. പണം നൽകാതെ സേവനം കൈപ്പറ്റിയ കാര്യം ഇവർ ഏറ്റുപറഞ്ഞു. തുടർനടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട നിയമവിഭാഗത്തിന് കൈമാറി. ഇത്തരം തട്ടിപ്പുകൾക്കെതിരെ കർശന നടപടി തുടരുമെന്നും പരാതികൾ കൃത്യസമയത്ത് അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
കുവൈത്തിൽ ഓൺലൈൻ തട്ടിപ്പ്: പ്രിന്റിംഗ് സ്ഥാപനത്തെ കബളിപ്പിച്ച യുവതി പിടിയിൽ
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



