കുവൈത്ത് സിറ്റി: വിവാഹവാഗ്ദാനം നൽകി പ്രവാസി യുവതിയെ വഞ്ചിക്കുകയും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്ത കുവൈത്തി പൗരനെ ഹവല്ലി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. 34 വയസുകാരിയായ പ്രവാസി യുവതിയാണ് തട്ടിപ്പിനിരയായത്. യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് സൗഹൃദം സ്ഥാപിച്ച പ്രതി, താൻ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അവരെ വിശ്വസിപ്പിച്ചു.വീട്ടുപകരണങ്ങൾക്കും ഫർണിച്ചറിനുമായി 1,700 ദിനാർ യുവതിയെക്കൊണ്ട് ചിലവാക്കിച്ചു. കൂടാതെ രണ്ട് മൊബൈൽ കണക്ഷനുകളും ഗൃഹോപകരണങ്ങളും ഗഡുക്കളായി വാങ്ങിപ്പിച്ചു. ഏകദേശം 3,500 കുവൈത്തി ദിനാർ (9 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) യുവതിക്ക് നഷ്ടമായി. സാധനങ്ങളും പണവും കൈക്കലാക്കിയ ശേഷം പ്രതി യുവതിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുകയും എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും അവരെ ബ്ലോക്ക് ചെയ്യുകയും ചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടി. താൻ വാങ്ങിച്ച സാധനങ്ങൾ മറിച്ചുവിറ്റതായി ഇയാൾ സമ്മതിച്ചു.
കുവൈത്തിൽ വിവാഹവാഗ്ദാനം നൽകി പ്രവാസി യുവതിയെ വഞ്ചിച്ച സ്വദേശി പിടിയിൽ
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



