കുവൈത്ത് സിറ്റി: കുവൈത്തിലെ ഏകീകൃത സർക്കാർ സേവന ആപ്ലിക്കേഷനായ ‘സഹേൽ’ വഴി മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പരാതി നൽകാനുള്ള പുതിയ ഡിജിറ്റൽ സംവിധാനം നിലവിൽ വന്നു. നാഷണൽ ദിവ്വാൻ ഫോർ ഹ്യൂമൻ റൈറ്റ്‌സുമായി സഹകരിച്ചാണ് ഈ സേവനം ഒരുക്കിയിരിക്കുന്നത്. പരാതി സമർപ്പിക്കാനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കാനും കൂടുതൽ ആളുകളിലേക്ക് ഈ സേവനം എത്തിക്കാനും ലക്ഷ്യമിട്ടാണ് ഈ പരിഷ്കാരം.വ്യക്തികൾക്ക് നേരിട്ട് നാഷണൽ ദിവ്വാൻ ഫോർ ഹ്യൂമൻ റൈറ്റ്‌സിന്റെ പ്രത്യേക വിഭാഗം വഴി പരാതികൾ ഫയൽ ചെയ്യാം.പരാതിക്കൊപ്പം ആവശ്യമായ തെളിവുകൾ, അനുബന്ധ രേഖകൾ അല്ലെങ്കിൽ അറ്റാച്ച്‌മെന്റുകൾ എന്നിവ ആപ്പിലൂടെ തന്നെ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്.ഓഫീസുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ ഏത് സമയത്തും പരാതികൾ നൽകാനും അതിന്റെ പുരോഗതി വിലയിരുത്താനും സാധിക്കും.ഡിജിറ്റൽ വൽക്കരണത്തിലൂടെ രാജ്യത്തെ മനുഷ്യാവകാശ സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും സുതാര്യത ഉറപ്പാക്കാനുമാണ് സർക്കാർ ഈ നീക്കത്തിലൂടെ ഉദ്ദേശിക്കുന്നത്. സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ ഈ സേവനം പ്രയോജനപ്പെടുത്താം.
മനുഷ്യാവകാശ പരാതികൾ ഇനി ‘സഹേൽ’ ആപ്പ് വഴി; കുവൈത്തിൽ പുതിയ ഇലക്ട്രോണിക് സേവനം ആരംഭിച്ചു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



