കുവൈത്ത് സിറ്റി: രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യുന്നതിന് നിരോധനമുള്ള വലിയ തോതിലുള്ള ഭക്ഷ്യവസ്തുക്കൾ കടത്താനുള്ള ശ്രമം കുവൈത്ത് കസ്റ്റംസ് പരാജയപ്പെടുത്തി. കുവൈത്ത് – സൗദി അതിർത്തിയായ അൽ-സാൽമി ചെക്ക് പോസ്റ്റിൽ വെച്ചാണ് പരിശോധന കർശനമാക്കിയതിനെത്തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ഈ വേട്ട നടത്തിയത്. സർക്കാർ സബ്‌സിഡി നൽകുന്ന റേഷൻ ഉൽപ്പന്നങ്ങളും മറ്റ് നിരോധിത ഭക്ഷ്യവസ്തുക്കളുമാണ് കടത്താൻ ശ്രമിച്ചത്. സാധാരണ ഗതിയിലുള്ള കസ്റ്റംസ് പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥർ ഈ ക്രമക്കേട് കണ്ടെത്തിയത്.പിടിച്ചെടുത്ത സാധനങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർ കൃത്യമായി തിട്ടപ്പെടുത്തി തരംതിരിച്ചു. എല്ലാ നിയമപരമായ നടപടികളും സ്വീകരിച്ച ശേഷം ഇവ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കൈമാറി. പ്രാദേശിക വിപണിയിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും സബ്‌സിഡി സാധനങ്ങളുടെ ദുരുപയോഗം തടയാനും ലക്ഷ്യമിട്ടാണ് ഈ നീക്കം. മന്ത്രാലയം ഈ സാധനങ്ങൾ വിപണിയിലേക്ക് തന്നെ തിരികെയെത്തിക്കും. രാജ്യത്തെ ഉപഭോക്താക്കളെ സംരക്ഷിക്കാനും ദേശീയ ഭക്ഷ്യശേഖരം സുരക്ഷിതമായി നിലനിർത്താനുമുള്ള തങ്ങളുടെ ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുന്നതെന്ന് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. നിയമലംഘകർക്കെതിരെ കർശനമായ ശിക്ഷാനടപടികൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
കുവൈത്തിൽ റേഷൻ ഉൽപ്പന്നങ്ങൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി; അൽ സാൽമിയിൽ വൻ വേട്ട
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



