ചണ്ഡീഗഢ്: ഹരിയാനയിലെ ഫരീദാബാദില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിക്ക് ഗുരുതര പരിക്കുകളാണുളളതെന്ന് ഡോക്ടര്‍മാര്‍. ഒരു കണ്‍തടം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. തോളെല്ലിന് സ്ഥാനഭ്രംശം സംഭവിച്ചെന്നും തലയ്ക്കും മുഖത്തും സാരമായ പരിക്കുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പീഡനം എതിര്‍ത്തപ്പോള്‍ പ്രതികള്‍ യുവതിയെ അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. ‘അതിജീവിത പീഡനശ്രമം ചെറുത്തപ്പോഴാണ് ക്രൂരമായ ആക്രമണത്തിനിരയായത്. ഓടിക്കൊണ്ടിരിക്കുന്ന വാനില്‍ നിന്ന് പുറത്തേക്ക് എറിഞ്ഞപ്പോള്‍ തോളെല്ലിന് പരിക്കേറ്റു. അവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്’ ; ഫരീദാബാദ് പൊലീസ് പിആര്‍ഒ യശ്പാല്‍ യാദവ് പറഞ്ഞു.ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഫരീദാബാദില്‍ ഇരുപത്തിയെട്ടുകാരിയായ യുവതി ഓടുന്ന വാനില്‍ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായത്. മൂന്ന് മക്കളുടെ അമ്മയായ അതിജീവിത സ്വന്തം മാതാപിതാക്കളോടൊപ്പമായിരുന്നു താമസം. അമ്മയുമായി തര്‍ക്കമുണ്ടായതിന് പിന്നാലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതായിരുന്നു. തിരികെ വീട്ടിലേക്ക് മടങ്ങാന്‍ വൈകിയ യുവതി മെട്രോ ചൗക്കില്‍ വാഹനം കാത്തുനില്‍ക്കുകയായിരുന്നു. ഏറെ നേരം കാത്തുനിന്നിട്ടും ഒരു വാഹനം പോലും കാണാതിരുന്ന യുവതിയെ ആ സമയം അവിടെയെത്തിയ സംഘം വാനില്‍ കയറ്റുകയായിരുന്നു. മൂന്ന് മണിക്കൂറിലേറെ പ്രതികള്‍ യുവതിയെ ക്രൂരമായി ആക്രമിച്ചു. പുലര്‍ച്ചെ മൂന്നുമണിയോടെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ നഗറിലെ രാജാ ചൗക്കിന് സമീപം വാനില്‍ നിന്ന് പുറത്തേക്ക് എറിയുകയായിരുന്നു
ഫരീദാബാദ് കൂട്ടബലാത്സംഗം: അതിജീവിതയുടെ ഒരു കണ്‍തടം തകര്‍ന്നു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



