കുവൈത്ത്സിറ്റി: കുവൈത്ത് ദിനാർ നോട്ടുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനും വ്യാജ നോട്ടുകൾ തിരിച്ചറിയുന്നതിനും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് നിർദ്ദേശിച്ചു. കയ്യിലുള്ള കറൻസി നോട്ടുകൾ അസ്സലാണോ എന്ന് പരിശോധിക്കുന്നതിനായി ലളിതമായ നാല് മാർഗ്ഗങ്ങളാണ് ബാങ്ക് മുന്നോട്ടുവെച്ചിരിക്കുന്നത്. നോട്ട് വെളിച്ചത്തിന് നേരെ പിടിച്ചു നോക്കിയാൽ കുവൈത്തിന്റെ ഔദ്യോഗിക ചിഹ്നമായ കഴുകന്റെ (Falcon) തലയുടെ വാട്ടർമാർക്ക് വ്യക്തമായി കാണാൻ സാധിക്കും. ഇതാണ് നോട്ടുകൾ പരിശോധിക്കാനുള്ള ആദ്യ ഘട്ടം.നോട്ട് അല്പം ചരിഞ്ഞു പിടിച്ചു നോക്കിയാൽ അതിലെ തരംഗ ചിഹ്നത്തിന്റെ നിറത്തിലും ആകൃതിയിലും മാറ്റം വരുന്നത് കാണാം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നോട്ടുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രത്യേക ഫീച്ചറാണിത്.നോട്ടിലെ സുരക്ഷാ നൂലിലേക്ക് വെളിച്ചം അടിച്ചു നോക്കിയാൽ അതിന്റെ നിറം മാറുന്നതായും അതിൽ മറഞ്ഞിരിക്കുന്ന രചനകൾ തെളിയുന്നതായും കാണാൻ സാധിക്കും.നോട്ടുകൾ സ്പർശിച്ചു നോക്കിയാൽ അതിലെ എഴുത്തുകൾ അല്പം തടിച്ച നിലയിൽ അനുഭവപ്പെടും. കാഴ്ചപരിമിതിയുള്ളവർക്ക് നോട്ടുകൾ തിരിച്ചറിയാനായി പ്രത്യേക സ്പർശന അടയാളങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കയ്യിലുള്ള നോട്ടിന്റെ കാര്യത്തിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ അത് വിനിമയം ചെയ്യുന്നതിന് മുൻപായി ഏതെങ്കിലും ലോക്കൽ ബാങ്ക് ശാഖയിലോ കുവൈത്ത് സെൻട്രൽ ബാങ്കിന്റെ ബാങ്കിംഗ് ഹാളിലോ എത്തിച്ച് പരിശോധിപ്പിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വ്യാജ നോട്ടുകൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും അത്തരം സാഹചര്യങ്ങളിൽ ജാഗ്രത വേണമെന്നും ബാങ്ക് ഓർമ്മിപ്പിച്ചു.
കള്ളനോട്ട് തിരിച്ചറിയാൻ നാല് വഴികൾ; ജാഗ്രതാനിർദ്ദേശവുമായി കുവൈത്ത് സെൻട്രൽ ബാങ്ക്
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



