കുവൈത്ത്സിറ്റി: ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് രംഗത്ത് ക്രമക്കേടുകൾ നടത്തിയ 22 ഏജൻസികൾക്കെതിരെ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം നടപടി ആരംഭിച്ചു. 2025-ൽ മന്ത്രാലയം നടത്തിയ കർശനമായ നിരീക്ഷണത്തിലാണ് ഈ സ്ഥാപനങ്ങൾ നിയമലംഘനം നടത്തിയതായി കണ്ടെത്തിയത്. മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള ഔദ്യോഗിക നിരക്കുകൾ പാലിക്കാതിരിക്കുക, കരാർ വ്യവസ്ഥകൾ ലംഘിക്കുക തുടങ്ങിയ കുറ്റങ്ങൾക്കാണ് ഏജൻസി ഉടമകളെ വിളിച്ചുവരുത്തിയത്.സർക്കാർ അംഗീകരിച്ചിട്ടുള്ള നിശ്ചിത തുകയേക്കാൾ കൂടുതൽ പണം റിക്രൂട്ട്‌മെന്റിനായി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത് പ്രധാന നിയമലംഘനമായി കണ്ടെത്തി. അംഗീകൃത കരാർ വ്യവസ്ഥകൾ പാലിക്കാത്തതും ശരിയായ ഇൻവോയ്‌സുകൾ നൽകാത്തതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഫീസ് ശേഖരിക്കുന്നതിന് നിർബന്ധമായും കെ-നെറ്റ് (K-NET) പോലുള്ള ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന നിയമം ചില ഏജൻസികൾ ലംഘിച്ചു. എന്നാൽ അടുത്ത കാലത്തായി ഇത്തരം ലംഘനങ്ങൾ കുറഞ്ഞുവരുന്നതായും മന്ത്രാലയം നിരീക്ഷിച്ചു. ആവശ്യക്കാർ കൂടുന്ന സമയങ്ങളിൽ ഏജൻസികൾ നിയമവിരുദ്ധമായി അധിക ഫീസ് ഈടാക്കുന്ന പ്രവണതയും മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്.
ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജൻസികൾക്ക് എതിരെ കർശന നടപടി; കുവൈത്തിൽ 22 സ്ഥാപനങ്ങൾക്ക് സമൻസ്
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



