കുവൈത്ത് സിറ്റി: കുവൈത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ചരിത്ര പൈതൃകവും വിളിച്ചോതുന്ന ‘കുവൈത്ത് ജിയോപാർക്ക്’പദ്ധതിക്ക് തുടക്കമായി. കുവൈത്ത് ബേയുടെ വടക്കൻ മേഖലയിൽ ഒരുക്കിയിരിക്കുന്ന ഈ ബൃഹത്തായ പദ്ധതി ഇൻഫർമേഷൻ-സാംസ്കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുറഹ്മാൻ അൽ മുതൈരി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു. കുവൈത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ വിനോദസഞ്ചാരത്തിന് പുത്തൻ ഉണർവ് നൽകാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.രാജ്യത്തെ ദേശീയ പദ്ധതികൾക്ക് രാഷ്ട്രീയ നേതൃത്വം നൽകുന്ന വലിയ പിന്തുണയുടെ പ്രതിഫലനമാണ് ഈ ജിയോപാർക്കെന്ന് മന്ത്രി വ്യക്തമാക്കി. കുവൈത്തിന്റെ തനതായ ഭൂപ്രകൃതിയെയും ചരിത്രപരമായ അടയാളങ്ങളെയും സംരക്ഷിക്കാനും അവ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്താനും ഈ പാർക്ക് സഹായിക്കും. സർക്കാർ മേഖല, സിവിൽ സൊസൈറ്റി, സ്വകാര്യ മേഖല എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്‌സ് ആൻഡ് ലെറ്റേഴ്‌സിന്റെയും (NCCAL) ഇൻഫർമേഷൻ മന്ത്രാലയത്തിന്റെയും പുതിയ നയരൂപീകരണത്തിന്റെ ഭാഗമായാണ് ജിയോപാർക്ക് യാഥാർത്ഥ്യമായത്. വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനൊപ്പം വിദ്യാർത്ഥികൾക്കും ഗവേഷകർക്കും കുവൈത്തിന്റെ മണ്ണിനെക്കുറിച്ച് പഠിക്കാനുള്ള ഒരു തുറന്ന വേദിയായും ജിയോപാർക്ക് മാറും.
കുവൈത്ത് ജിയോപാർക്ക് ഉദ്ഘാടനം ചെയ്തു; ചരിത്രവും പ്രകൃതി വിസ്മയങ്ങളും കോർത്തിണക്കി പുതിയ വിനോദസഞ്ചാര കേന്ദ്രം
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



