കുവൈത്ത് സിറ്റി: കുവൈത്ത് സർക്കാരിന്റെ സബ്‌സിഡി ആനുകൂല്യമുള്ള ഭക്ഷ്യസാധനങ്ങൾ അനധികൃതമായി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച വൻ സംഘത്തെ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ പിടികൂടി. പൊതുമുതൽ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും സബ്‌സിഡി സാധനങ്ങൾ അർഹരായവരിലേക്ക് മാത്രം എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനും നടത്തുന്ന കർശനമായ പരിശോധനകൾക്കിടയിലാണ് ഈ വൻ വേട്ട നടന്നത്. സൽമി അതിർത്തിയിൽ വെച്ച് രാജ്യം വിടാൻ ശ്രമിച്ച ഒരു വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ രഹസ്യമായി ഒളിപ്പിച്ച നിലയിൽ സബ്‌സിഡി ഭക്ഷ്യസാധനങ്ങൾ കണ്ടെത്തുകയായിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ വിശദമായ അന്വേഷണമാണ് വലിയൊരു മാഫിയാ സംഘത്തെ പുറത്തുകൊണ്ടുവന്നത്.പിടികൂടിയ വാഹനത്തിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ അധികൃതർ രൂപീകരിച്ച പ്രത്യേക സംഘം നടത്തിയ പരിശോധനയിൽ ഭക്ഷ്യസാധനങ്ങൾ കടത്താനായി ഉപയോഗിച്ചിരുന്ന ഒരു വലിയ വെയർഹൗസ് തന്നെ കണ്ടെത്തി. ഈ കേന്ദ്രം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഈജിപ്ഷ്യൻ പൗരന്മാരായ ഒരു സംഘമാണ് പിടിയിലായത്. കുറഞ്ഞ വിലയ്ക്ക് സർക്കാർ നൽകുന്ന റേഷൻ സാധനങ്ങൾ വലിയ തോതിൽ സംഭരിക്കുകയും അവ വിദേശ രാജ്യങ്ങളിൽ ഉയർന്ന വിലയ്ക്ക് വിൽക്കുന്നതിനായി പാക്ക് ചെയ്ത് സൂക്ഷിച്ചിരിക്കുകയുമായിരുന്നു ഇവിടെ.പിടികൂടിയ പ്രതികളെയും കണ്ടെടുത്ത ഭക്ഷ്യസാധനങ്ങളും തുടർ നിയമനടപടികൾക്കായി പ്രോസിക്യൂഷന് കൈമാറി.
കുവൈത്തിൽ ഭക്ഷ്യസംഭരണശാലയിൽ റെയ്ഡ്; സബ്‌സിഡി സാധനങ്ങൾ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച പ്രവാസി സംഘം പിടിയിൽ
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



