കുവൈത്ത്സിറ്റി: ഹ്രസ്വസന്ദർശനാർത്ഥം കുവൈറ്റിലെത്തിയ കെ.പി.സി.സി. വർക്കിങ് പ്രസിഡന്റും എം.പിയുമായ ഷാഫി പറമ്പിലിന് ഒ.ഐ.സി.സി. ഓ ഐ സി സി കുവൈറ്റ് കമ്മിറ്റി ഗംഭീര സ്വീകരണം നൽകി. കോൺഗ്രസ് ആശയങ്ങളിൽ അധിഷ്ഠിതമായി പ്രവാസലോകത്ത് പ്രവർത്തിക്കുന്ന ഏക സംഘടന ഒ.ഐ.സി.സി. മാത്രമാണെന്നും സംഘടനയുടെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.കേരള സർക്കാരിന്റെ കെടുകാര്യസ്ഥതയുടെയും താൻപോരിമയുടെയും അനന്തരഫലമാണ് തദ്ദേശ തിരഞ്ഞെടുപ്പുകളിൽ കണ്ടതെന്ന് ഷാഫി പറമ്പിൽ വിമർശിച്ചു. ഈ ജനവികാരം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും, ജനങ്ങൾക്ക് മുകളിലല്ല യാതൊരു അധികാരസ്ഥാനവുമെന്ന് അദ്ദേഹം ഭരണകൂടത്തെ ഓർമിപ്പിച്ചു.ഒ ഐ സി സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സാമുവൽ കാട്ടൂർ കളിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിനു ചേമ്പാലയം സ്വാഗതവും ഷംസുദ്ദീൻ കുക്കു നന്ദിയും പറഞ്ഞു. ബി.എസ്. പിള്ള, എം.എ. നിസാം, ആയുബ് കച്ചേരി (ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്), റഫീഖ് അഹമ്മദ് (മാംഗോ സൂപ്പർമാർക്കറ്റ്), നിസാർ ബഹ്‌റൈൻ, അസീസ് തിക്കോടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.മുഹമ്മദ് അലി, ജോബിൻ ജോസ്, നിബു ജേക്കബ്, റസാക്ക് ചെറുതുരുത്തി, അനിൽ കെ. ജോൺ, റജി കോരത്, ട്രഷറർ സൂരജ് കണ്ണൻ,ഷെറിൻ ബിജു എന്നിവർ വേദി പങ്കിട്ടു.
ഷാഫി പറമ്പിൽ എം.പിക്ക് കുവൈറ്റിൽ ഊഷ്മള സ്വീകരണം; ഒ.ഐ.സി.സി.യുടെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ്
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



