Friday, January 16, 2026
HomeGULFപുതുവത്സര തിരക്കിൽ കുവൈത്ത് വിമാനത്താവളം; മൂന്ന് ദിവസത്തിനിടെ യാത്ര ചെയ്തത് ഒന്നര ലക്ഷത്തിലധികം പേർ

പുതുവത്സര തിരക്കിൽ കുവൈത്ത് വിമാനത്താവളം; മൂന്ന് ദിവസത്തിനിടെ യാത്ര ചെയ്തത് ഒന്നര ലക്ഷത്തിലധികം പേർ

Google search engine

കുവൈത്ത് സിറ്റി: 2026-ലെ പുതുവത്സര അവധി ദിനങ്ങളിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം സാക്ഷ്യം വഹിച്ചത് റെക്കോർഡ് തിരക്കിന്. ജനുവരി ഒന്ന് മുതൽ മൂന്ന് വരെയുള്ള മൂന്ന് ദിവസത്തെ അവധിക്കാലത്ത് ഒന്നര ലക്ഷത്തിലധികം യാത്രക്കാരാണ് വിമാനത്താവളം വഴി കടന്നുപോയത്. കൃത്യമായ കണക്കുകൾ പ്രകാരം 1,033 വിമാന സർവീസുകളിലായി 1,54,000 യാത്രക്കാർ ഈ ദിവസങ്ങളിൽ കുവൈത്ത് വിമാനത്താവളത്തിലെ വിവിധ ടെർമിനലുകൾ ഉപയോഗിച്ചു. മുൻകൂട്ടി തയ്യാറാക്കിയ സമഗ്രമായ പ്രവർത്തന പദ്ധതിയിലൂടെ ഇത്രയും വലിയ ജനത്തിരക്ക് യാതൊരു തടസ്സവുമില്ലാതെ കൈകാര്യം ചെയ്യാൻ കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് സാധിച്ചു.സിവിൽ ഏവിയേഷൻ ഓപ്പറേഷൻസ് ഡയറക്ടർ മൻസൂർ അൽ ഹാഷിമി വ്യക്തമാക്കിയത് പ്രകാരം, അവധി ദിനങ്ങളിൽ ആകെ 516 വിമാനങ്ങൾ എത്തുകയും 517 വിമാനങ്ങൾ പുറപ്പെടുകയും ചെയ്തു. ദുബായ്, ഇസ്താംബുൾ, ജിദ്ദ, കെയ്‌റോ, ലണ്ടൻ എന്നീ നഗരങ്ങളിലേക്കാണ് ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത്. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വൻ വർദ്ധനവ് മുൻകൂട്ടി കണ്ട് എല്ലാ ടെർമിനലുകളിലും ഗേറ്റുകളിലും അധിക ജീവനക്കാരെ വിന്യസിച്ചിരുന്നു. വിവിധ സർക്കാർ വകുപ്പുകളുടെയും സുരക്ഷാ ഏജൻസികളുടെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണ് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്.ആഭ്യന്തര മന്ത്രാലയം, കസ്റ്റംസ് വിഭാഗം എന്നിവയുമായി സഹകരിച്ച് യാത്രക്കാരുടെ പരിശോധനകളും മറ്റ് നടപടിക്രമങ്ങളും വേഗത്തിലാക്കിയിരുന്നു. വിമാനത്താവളത്തിലെ സേവന നിലവാരം ഉയർത്തുന്നതിനും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും അതോറിറ്റി വലിയ പ്രാധാന്യമാണ് നൽകുന്നത്. വരും വർഷങ്ങളിൽ വിമാനത്താവളത്തിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ, ഇത്രയും വലിയ തിരക്ക് വിജയകരമായി നിയന്ത്രിക്കാനായത് കുവൈറത്ത് വിമാനത്താവളത്തിന് വലിയ നേട്ടമായി.

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!