പരാതികൾ ഇനി ഓൺലൈനായും നൽകാംകുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികൾക്കും സന്ദർശകർക്കുമായി ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിലെ തർക്കങ്ങൾ പരിഹരിക്കുന്നതിനായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി പ്രത്യേക സമിതി രൂപീകരിച്ചു. 1999-ലെ ഒന്നാം നമ്പർ നിയമപ്രകാരം വിദേശികൾക്കും സന്ദർശകർക്കും ലഭിക്കേണ്ട ആരോഗ്യ ഇൻഷുറൻസ് സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ വേഗത്തിൽ തീർപ്പാക്കുകയാണ് ഈ സമിതിയുടെ പ്രധാന ലക്ഷ്യം. ടെക്നിക്കൽ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അധ്യക്ഷനായ സമിതിയിൽ നിയമം, ധനകാര്യം, ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് എന്നീ വിഭാഗങ്ങളിലെ വിദഗ്ധരും മെഡിക്കൽ അസോസിയേഷനിൽ നിന്നുള്ള ഡോക്ടറും അംഗങ്ങളായിരിക്കും.പരാതികൾ സ്വീകരിക്കുന്നതിനായി ഹെൽത്ത് ഇൻഷുറൻസ് ആൻഡ് ഗ്യാരണ്ടി ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥരെ പ്രത്യേകമായി ചുമതലപ്പെടുത്തിയിട്ടുണ്ട്. പരാതി നൽകുന്ന വ്യക്തിക്ക് പരാതി രജിസ്റ്റർ ചെയ്തതിന്റെ രസീത് നൽകുന്നതോടൊപ്പം ആദ്യ വിചാരണയുടെ തീയതിയും അറിയിക്കും. നേരിട്ട് എത്തുന്നതിന് പുറമെ പരാതികൾ ഓൺലൈനായി സമർപ്പിക്കാനുള്ള സൗകര്യവും മന്ത്രി ഏർപ്പെടുത്തിയിട്ടുണ്ട്. മന്ത്രാലയത്തിനെതിരെയാണ് പരാതിയെങ്കിൽ അത് ലീഗൽ ഡിപ്പാർട്ട്മെന്റിന് കൈമാറുകയും മന്ത്രാലയത്തെ പ്രതിനിധീകരിക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിക്കുകയും ചെയ്യും.കൂടാതെ, അഞ്ച് പോഷകാഹാര സപ്ലിമെന്റുകളുടെയും നൂറിലധികം മരുന്നുകളുടെയും വില പുതുക്കി നിശ്ചയിച്ചതായും മന്ത്രി അറിയിച്ചു. 500 ഫിൽസ് മുതൽ 9.378 ദിനാർ വരെയാണ് പുതുക്കിയ മരുന്നുകളുടെ വില. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾ ഏകീകരിക്കുന്നതിനായി ‘എത്തിക്കൽ കോണ്ടക്ട്’ ഡോക്യുമെന്റും മന്ത്രാലയം പുറത്തിറക്കി. പ്രവാസികൾക്ക് കുറ്റമറ്റതും സുതാര്യവുമായ ചികിത്സാ സേവനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ ഈ പുതിയ നീക്കങ്ങൾ.
പ്രവാസികൾക്ക് ആശ്വാസം: ഇൻഷുറൻസ് പരാതികൾ തീർപ്പാക്കാൻ കുവൈത്തിൽ പുതിയ സമിതി;
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



