കുവൈത്ത് സിറ്റി : കുവൈറ്റ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഏറ്റവും മികച്ച വിദ്യഭ്യാസ ജീവകാരുണ്യ പ്രവർത്തനത്തിനുള്ള സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ അവാർഡ് മാംഗോ ഹൈപ്പർ സി.എം.ഡി റഫീഖ് അഹമ്മദിന് സമ്മാനിച്ചു . കോഴിക്കോട് ജില്ലാ സമ്മേളന വേദിയിൽ വെച്ച് നടന്ന ചടങ്ങിൽ ഷാഫി പറമ്പിൽ എംപി അവാർഡ് സമ്മാനിച്ചു. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് റസാക്ക് മാസ്റ്റർ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്, കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ മശൂർ തങ്ങൾ തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു. ജീവകാരുണ്യവും വിദ്യാഭ്യാസവും മനുഷ്യസേവനത്തിന്റെ ഏറ്റവും മഹത്തായ വഴികളാണെന്ന് തന്റെ ജീവിതവും പ്രവർത്തനങ്ങളുംകൊണ്ട് തെളിയിച്ച വ്യക്തിത്വമാണ് റഫീഖ് അഹമദ് – സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ വിദ്യാഭ്യാസത്തിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചു നയിക്കാനും, സാമൂഹിക നീതിയും മാനവിക മൂല്യങ്ങളും വളർത്താനും അദ്ദേഹം നൽകിയ സംഭാവനകൾ ഏറെ മികച്ചതാണെന്ന് അവാർഡ് പ്രഖ്യാപനം നടത്തിയ കെഎംസിസി സംസ്ഥാന ഉപാധ്യക്ഷൻ റഊഫ് മശൂർ തങ്ങൾ പറഞ്ഞു . മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിത മേഖലയിൽ നരിപ്പറ്റ വൈറ്റ് ഗാർഡ്സ് നടത്തിയ തുല്യതയില്ലാത്ത രക്ഷാപ്രവർത്തനങ്ങൾക്കും ജീവകാരുണ്യ സേവനങ്ങൾക്കും പിന്നിലെ ചാലകശക്തി റഫീഖ് അഹമദ് ആയിരുന്നു. അതോടൊപ്പം, നാദാപുരം മേഖലയിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ ഒരു തലമുറയെ തന്നെ പരിവർത്തിപ്പിക്കാൻ നടത്തിയ അദ്ദേഹത്തിന്റെ നിരന്തര ശ്രമങ്ങൾ സാമൂഹിക പുനർനിർമാണത്തിന്റെ മാതൃകകളായി മാറിയിട്ടുണ്ട്.മേഖലയിലെ കലാ കായിക പ്രതിഭകളെ കണ്ടെത്തി അവരെ വളർത്തുന്നതിനും ആവശ്യമായ പിന്തുണ നൽകുന്നതിനും മുന്നിൽ നിന്നതും അദ്ദേഹം തന്നെയാണ്, കുട്ടികൾക്ക് കളിക്കാനായി നിരവധി കളിക്കളങ്ങൾക്ക് കളമൊരുക്കി. ബ്രദേഴ്സ്, മഹാത്മാആർട്സ്, , നാദാപുരം ബഡ്സ് എന്നിങ്ങനെയുള്ള ജീവകാരുണ്യ സംഘങ്ങളുടെ സ്ഥാപകനും സംഘടകനും കൂടിയാണദ്ദേഹം ജീവകാരുണ്യ പ്രവർത്തന മേഖലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും ഇടപെടലുകളും മാനിച്ചു കൊണ്ടാണ് കുവൈറ്റ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, ജീവകാരുണ്യ–വിദ്യാഭ്യാസ പ്രവർത്തന രംഗത്തെ മികച്ച സേവനത്തിനായി നൽകുന്ന ബാഫഖി തങ്ങൾ അവാർഡ് നു ഈ വർഷം റഫീഖ് അഹമ്മദിനെതെരഞ്ഞെടുത്തത്. സാമൂഹിക ക്ഷേമത്തിന്റെയും വിദ്യാഭ്യാസ പുരോഗതിയുടെയും മേഖലകളിൽ അദ്ദേഹം നടത്തിയ നിസ്വാർത്ഥ സേവനങ്ങൾ അനേകർക്ക് പ്രത്യാശയും പ്രചോദനവുമായി തുടരുന്നു. ഈ മഹത്തായ സംഭാവനകളെ ആദരിച്ചുകൊണ്ടാണ് കുവൈറ്റ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി റഫീഖ് അഹ്മദ് നു ഈ പുരസ്‌കാരം സമർപ്പിക്കുന്നത്.കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസീസ് തിക്കോടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അസീസ് പേരാമ്പ്ര സ്വാഗതവും കോയ കക്കോടി നന്ദിയും പറഞ്ഞുജില്ലാ ഭാരവാഹികളായ ഇസ്മായിൽ സൺ ഷൈൻ, സാദിഖ് കൊല്ലം, അലി അക്ബർ, അബ്ദുള്ള വിപി, നേതൃത്വം നൽകി .
കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ അവാർഡ് റഫീഖ് അഹമ്മദിന്
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



