കെ.കെ.എം.എ ഖൈത്താൻ ബ്രാഞ്ച് 2024_25 വർഷത്തിലെ ജനറൽ ബോഡി യോഗം ഫർവാനിയ്യ തക്കാര റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ആദം ജംഷീദിന്റെ ഖിറാഅത്തോട് കൂടി തുടങ്ങിയ യോഗത്തിൽ ജനറൽ സെക്രട്ടറി ശിഹാബുദീൻ കോഡൂർ സ്വാഗതവും, പ്രസിഡൻറ് അബ്ദുൽ മജീദ് അധ്യക്ഷതയും വഹിച്ചു. വാർഷിക റിപ്പോർട്ട് ശിഹാബുദ്ധീൻ കോഡൂർ,സാമ്പത്തിക റിപ്പോർട്ട് സകീർ അവതരിപ്പിച്ചു കേന്ദ്ര വൈസ് പ്രസിഡന്റ് കെ.എച്ച് മുഹമ്മദ് കുഞ്ഞി യോഗം ഉൽഘാടനം ചെയ്തു. കേന്ദ്ര വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ മുഖ്യപ്രഭാഷണം നടത്തി.പുതിയ ഭരണ സമിതി തെരഞ്ഞെടുപ്പ് സലീം പി.പി.പി. നിയന്ത്രിച്ചു. പുതിയ ഭാരവാഹികളായിസാബിർ മുഹമ്മദ് (പ്രസിഡന്റ്),ഉവൈസ് അബ്ദുള്ള (വർക്കിങ് പ്രസിഡന്റ്),ഖാലിദ് കൂംബ്റ (ജനറൽ സെക്രട്ടറി),അബ്ദുൽ മജീദ് (ട്രഷറർ),മുഹമ്മദ് മൻസൂർ, ഷിഹാബുദീൻ കോഡൂർ, ലത്തീഫ് പി.പി,മുഹമ്മദ് നദീർ, സുഷീർ, മൊയ്ദീൻ കുട്ടി, മുഹമ്മദ് കുട്ടി, അബ്ദുൽ റഷീദ് കോഡൂർ, സകീർ ഹുസൈൻ, ഷാജി, സകീർ (വൈസ് പ്രസിഡന്റ്മാർ). കെ കെ എം എ കേന്ദ്ര,സോണൽ,ബ്രാഞ്ച് നേതാക്കന്മാർ ആശംസകൾ നേർന്ന് സംസാരിച്ചു. ഖാലിദ് കൂമ്പ്റ നന്ദി പറഞ്ഞു.
കെ.കെ.എം.എ ഖൈത്താൻ ബ്രാഞ്ച് സാരഥികൾ.
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



