കുവൈത്ത് സിറ്റി:കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി, കാസർഗോഡ് ജില്ലാ സമ്മേളന പ്രചാരണാർത്ഥം പൊൽസ് എന്ന പേരിൽ പ്രവർത്തക സംഗമം സംഘടിപ്പിക്കും. ജനുവരി ഒമ്പത് വെള്ളിയാഴ്ച ഫഹാഹീൽ തക്കാര ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം തക്കാര റസ്റ്റോറന്റ് മാനേജിങ് പാർട്ണർ അഷ്റഫ് അയ്യൂർ നിർവ്വഹിച്ചു. മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഉമ്മർ ഉപ്പള അദ്ധ്യക്ഷത വഹിച്ചു.കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ പ്രസിഡന്റ് റസാഖ് അയ്യൂർ, മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി ഷാഹുൽ ചെറുഗോളി, സെക്രട്ടറി അബ്ദുള്ള ഹിദായത്ത് നഗർ, സലീം സൊങ്കാൽ, സലാം നന്തി, ജമാൽ കൊടുവള്ളി സംബന്ധിച്ചു.ജനുവരി മുപ്പതിന് അബ്ബാസിയ സെൻട്രൽ സ്കൂളിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിൽ മുസ്ലിം ലീഗ് നേതാക്കളായ കെ.എം. ഷാജി, മാഹിൻ ഹാജി കല്ലട്ര, എ.അബ്ദുൽ റഹ്മാൻ, പി. എം.മുനീർ ഹാജി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., ഏ.കെ.എം. അഷ്റഫ് എം.എൽ.എ. എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
കുവൈത്ത് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി “പൊൽസ്” പോസ്റ്റർ പ്രകാശനം ചെയ്തു.
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



